ദുബൈ കെഎംസിസി മൊയ്‌ദീൻ ഷാദിൽ അനുസ്മരണ യോഗവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

ദുബൈ : ഉപ്പള മണ്ണംകുഴി സ്വദേശിയും ദുബൈ യു.എ.ഇ പ്രവാസിയുമായിരുന്ന മൊയ്‌ദീൻ ഷാദിൽ ഇബ്രാഹിംമിന്റെ പേരിൽ കെഎംസിസി ദുബൈ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയും, മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയും ചേർന്ന് അനുസ്മരണ യോഗവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.
ദുബൈ അബു ഹയിൽ കെഎംസിസി ഹാളിൽ വെച്ച നടന്ന ചടങ്ങിൽ നിരവധി പ്രവാസികളും, നാട്ടുകാരും,കെഎംസിസി നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു. ഷാദിലിന്റെ പെട്ടെന്നുണ്ടായ വിയോഗം സുഹൃത്തുക്കൾക്ക് താങ്ങാൻ പറ്റുന്നതിനും അപ്പുറമായിരുന്നു.
സാമൂഹ്യ സാംസ്‌കാരിക മേഖലയിലും ജീവ കാരുണ്യ മേഖലയിലും എന്നും സജീവമായിരുന്നു മൊയ്‌ദീൻ ഷാദിൽ. ദുബൈ കെഎംസിസി, ഉപ്പളക്കാർ കൂട്ടായ്മ, മണ്ണാംകുഴി പ്രവാസി കൂട്ടായ്മ തുടങ്ങി നിരവധി സംഘടനകളിൽ അദ്ദേഹം സജീവ സന്നിദ്യമായിരുന്നു.


