ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി അന്തരിച്ചു; ഓര്‍മയായത് ആധുനിക ഖത്തറിന്റെ ശില്‍പ്പി

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി അന്തരിച്ചു; ഓര്‍മയായത് ആധുനിക ഖത്തറിന്റെ ശില്‍പ്പി

0 0
Read Time:1 Minute, 46 Second

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി അന്തരിച്ചു; ഓര്‍മയായത് ആധുനിക ഖത്തറിന്റെ ശില്‍പ്പി

ദോഹ: ഖത്തറിന്റെ മുൻ അമീറും രാജ്യത്തിന്റെ ആധുനിക വികസനത്തിന് നേതൃത്വം നൽകിയ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി (74) അന്തരിച്ചു. ഞായറാഴ്ച രാവിലെയാണ് അന്തരിച്ചതെന്ന് ഖത്തർ അമീരി ദിവാൻ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ‘ദൈവത്തിന്റെ വിധിയിൽ വിശ്വാസമർപ്പിച്ച് രാഷ്ട്രത്തിന് വലിയ നഷ്ടമുണ്ടാക്കിയ പിതൃ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വിയോഗത്തിൽ അമീരി ദിവാൻ അനുശോചനം രേഖപ്പെടുത്തുന്നു- എന്നാണ് പ്രസ്താവനയിൽ പറഞ്ഞത്. മരണകാരണം വ്യക്തമാക്കിയിട്ടില്ല.1995 മുതൽ 2013 വരെ ഖത്തർ ഭരിച്ച ശൈഖ് ഹമദ്, പ്രകൃതിവാതക സമ്പത്ത് വിനിയോഗിച്ച് ഖത്തറിനെ ആഗോളതലത്തിൽ സ്വാധീനമുള്ള രാജ്യമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചു. ആധുനിക ഖത്തറിന്റെ ശില്പിയായിട്ടാണ് ഹമദ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ഭരണകാലത്താണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ച വേഗത്തിലാകുകയും വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ വലിയ പുരോഗതി കൈവരിക്കുകയും ചെയ്തത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!