കാസറഗോഡ് ജില്ലാ ഭരണഭാഷാസമിതി മുഖ്യമന്ത്രിക് നിവേദനം നൽകി
ഉപ്പള: കാസർഗോഡ് ജില്ല ഭരണഭാഷ സമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

മഞ്ചേശ്വരത്ത് ശിക്ഷക് ശദനും കാസർഗോഡ് അധ്യാപക ഭവനും അനുവദിക്കുക, മഞ്ചേശ്വരത്ത് സപ്തഭാഷാ സാംസ്കാരിക അക്കാദമിക് കൗൺസിൽ രൂപീകരിക്കുക ജില്ലാ വികസന സമിതിയിലും മഞ്ചേശ്വരം- കാസർഗോഡ് താലൂക്ക് വികസന സമിതികളിലും ഭരണഭാഷാ സമിതിക് പ്രാതിനിധ്യം അനുവദിക്കുക, കാസർഗോഡ് മെഡിക്കൽ കോളേജ് പൂർണാർത്ഥത്തിൽ സജ്ജമാക്കുക, ഉമ്മൻചാണ്ടി ചികിത്സാ പദ്ധതി പ്രകാരം മംഗലാപുരത്തെ ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കുക,മംഗൽപാടി ഗവൺമെന്റ് ബേസിക് എൽ പി സ്കൂൾ യുപി ആക്കുക തുടങ്ങിയ ആവശ്യങ്ങൾ മുഖ്യമന്ത്രി, റവന്യൂ മന്ത്രി,വിദ്യാഭ്യാസ വകുപ്പ് മന്ത്രി, സാംസ്കാരിക വകുപ്പ് മന്ത്രി എന്നിവർക് പ്രസിഡണ്ട് നാസർ ചെർക്കളം,ജനറൽ സെക്രട്ടറി കൂക്കിൾ ബാലകൃഷ്ണൻ,ട്രഷറർ സത്യൻ. സി.ഉപ്പള, വർക്കിംഗ് പ്രസിഡണ്ട് റഫീഖ് മാഷ്,അബ്ബാസ് ഓണന്ത എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം നിവേദനം നൽകി


