മംഗളുരുവിൽ പഞ്ചായത്ത് അംഗം വെട്ടേറ്റ് മരിച്ചു

മംഗളുരുവിൽ പഞ്ചായത്ത് അംഗം വെട്ടേറ്റ് മരിച്ചു

0 0
Read Time:1 Minute, 31 Second

പഞ്ചായത്ത് മെമ്പർ വെട്ടേറ്റു മരിച്ചു. അഡ്യാർ പഞ്ചായത്ത് അംഗം യാക്കൂബ് (47) ആണ് വെട്ടേറ്റു മരിച്ചത്. വെള്ളിയാഴ്ച ഇയാളുടെ വീട്ടിനടുത്ത് വെച്ച് ആയുധ ധാരികളായ ഒരു സംഘം യാക്കൂബിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.  വീട്ടിനകത്തേക്ക് ഓടിക്കയറിയാണ് ഇയാൾ രക്ഷപ്പെട്ടത്. ഉടൻ പരിചയക്കാരനായ  ഒരു ഓട്ടോ റിക്ഷയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തുകയായിരുന്നു.   ശനിയാഴ്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു.ബിജെപി യുടെ പിന്തുണയുള്ള ഗ്രാമപ്പഞ്ചായത്ത് അംഗമാണ് യാകൂബ്. അക്രമത്തിനു കാരണമെന്തെന്ന് വ്യക്തമല്ല മംഗളൂരു റൂറൽ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ .പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു., രാഷ്ട്രീയ വൈരാഗ്യം മൂലമോ വ്യക്തി വിരോധം മൂലമോ ആകാം കൊലപാതകമെന്ന് പോലീസ് പറഞ്ഞു.അക്രമിസംഘത്തിലെ ഒരാളെ തനിക്ക് പരിചയമുണ്ടെന്നു നേരത്തെ ആശുപത്രിയിൽ വെച്ച് യാക്കൂബ് പറഞ്ഞിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!