ദക്ഷിണ കന്നഡ ജില്ലയില്‍ കോവിഡ് മരണങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്നത് ഭയാനകമായ അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കുന്നു. ജൂലൈ 10ന് ദക്ഷിണ കന്നഡ ജില്ലയില്‍ 139 കോവിഡ് കേസുകളും എട്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഉഡുപ്പിയില്‍ 34 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ആകെ 22,585 സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 20,737 പേര്‍ നെഗറ്റീവ് ആയി മാറി, 1,848 പേര്‍ ഇന്നുവരെ പോസിറ്റീവ് ആണ്. ഇതില്‍ 1,057 കേസുകള്‍ നിലവില്‍ സജീവമാണ്. 753 പേര്‍ സുഖം പ്രാപിച്ചു. ഇതുവരെ 38 മരണങ്ങള്‍ സംഭവിച്ചു. 35, 48, 55, 57, 65, 67, 68 വയസ് പ്രായമുള്ള ഏഴ് പുരുഷന്മാരും 58 വയസുള്ള സ്ത്രീയുമാണ് പുതുതായി കോവിഡ് ബാധിച്ച് മരിച്ചത്. മംഗളൂരു വെന്‍ലോക് ആസ്പത്രിയിലും സ്വകാര്യാസ്പത്രികളിലും ചികിത്സയിലായിരുന്ന 51 രോഗികളെ വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. വെള്ളിയാഴ്ച കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കപ്പെട്ട 139 പേരില്‍ 83 പുരുഷന്മാരും 10 കുട്ടികളും 56 സ്ത്രീകളുമുണ്ട്.
ദക്ഷിണ കന്നഡ ജില്ലയില്‍ സ്ഥിതി ഗുരതരം; ഇന്നലെ മരണപ്പെട്ടത് 8പേർ
Read Time:1 Minute, 34 Second