യുഎഇ താമസ വിസ, സന്ദർശക വിസ, തിരിച്ചറിയൽ കാർഡ് എന്നീ കാര്യത്തിൽ ഭേതഗതി

യുഎഇ താമസ വിസ, സന്ദർശക വിസ, തിരിച്ചറിയൽ കാർഡ് എന്നീ കാര്യത്തിൽ ഭേതഗതി

0 0
Read Time:1 Minute, 59 Second

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിജയം കാണുകയും അന്തരീക്ഷം പഴയ നിലയിലേക്ക് മാറുകയും ചെയ്ത സാഹചര്യത്തിലാണ് വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭായോഗം ചില ഭേദഗതികൾക്ക് രൂപം നൽകിയത്. താമസ വിസ, സന്ദർശക വിസ, തിരിച്ചറിയൽ കാർഡ് എന്നിവയുടെ കാര്യത്തിലെല്ലാം ഭേദഗതിയുണ്ട്. ഇതുവരെ ഈ കാര്യങ്ങളിലുണ്ടായിരുന്ന മാറ്റങ്ങളും ഇളവുകളും ജൂലായ് 11-ന് അവസാനിക്കും. ജൂലായ് 12 മുതൽ രേഖകൾ പുതുക്കാനും മറ്റും നിശ്ചിത ഫീസ് ഈടാക്കും. താമസ വിസ ഉൾപ്പെടെയുള്ള രേഖകൾ പുതുക്കിയെടുക്കുന്നതിന് പൗരന്മാർക്കും പ്രവാസികൾക്കും മൂന്ന് മാസത്തെ കാലാവധി ഇളവായി അനുവദിച്ചിട്ടുണ്ട്.

  • യു.എ.ഇ.ക്ക് പുറത്ത് ആറ് മാസത്തിൽ കുറവ് താമസിക്കേണ്ടിവന്നവർക്ക് അവർ രാജ്യത്ത് പ്രവേശിച്ചത് മുതൽ ഒരു മാസം രേഖകൾ പുതുക്കാൻ കാലാവധി ഉണ്ടായിരിക്കും.
  • 2020 മാർച്ച് ഒന്നിന് രേഖകളുടെ കാലാവധി അവസാനിക്കുകയോ ആറ് മാസത്തിൽ കൂടുതൽ യു.എ.ഇ.ക്ക് പുറത്ത് താമസിക്കുകയോ ചെയ്തവർക്ക് അവർ യു.എ.ഇ. യിൽ തിരിച്ചെത്തുന്നതിന് പ്രത്യേക കാലാവധി ഇളവായി ലഭിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗതം പുനരാരംഭിക്കുന്ന തീയതി മുതലായിരിക്കും ഈ ഇളവ്. ഓരോ രാജ്യത്തുനിന്നുമുള്ളവരുടെ ഇളവ് കാലാവധി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് നിശ്ചയിക്കും.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!