നാളെ മുതൽ പെട്രോളിന് 14രൂപ വരെ കുറവുണ്ടാകും;ഇപ്പോള്‍തന്നെ 12 രൂപയുടെ വ്യത്യാസം

0 0
Read Time:1 Minute, 39 Second

നാളെ മുതൽ പെട്രോളിന് 14രൂപ വരെ കുറവുണ്ടാകും;ഇപ്പോള്‍തന്നെ 12 രൂപയുടെ വ്യത്യാസം


കണ്ണൂർ : മാഹി പെട്രോളിനും ഡീസലിനും ‘പ്രിയം കൂടും’. ഇപ്പോൾത്തന്നെ ഇന്ധനവിലയിൽ കേരളവും മാഹിയും തമ്മിൽ 12 രൂപ വ്യത്യാസമുണ്ട്.

ഏപ്രിൽ ഒന്നുമുതൽ സംസ്ഥാനത്ത് രണ്ടു രൂപ ഇന്ധന സെസ് പ്രാബല്യത്തിൽ വരുന്നതോടെ മാഹിയിലെയും സംസ്ഥാനത്തെയും പെട്രോൾ, ഡീസൽ വിലവ്യത്യാസം 14 രൂപ കടക്കും. ഇതാണ് മാഹിയെ ആകർഷകമാക്കുന്നത്. 2022 മേയിൽ കേന്ദ്രസർക്കാർ ഇന്ധനവിലയിലെ എക്സൈസ് തീരുവ കുറച്ചശേഷം എണ്ണക്കമ്പനികൾ വില വർധിപ്പിച്ചിട്ടില്ല. എന്നാൽ കേരളത്തിലെ വില്പനനികുതിയിൽ കുറവുണ്ടായില്ല. കേന്ദ്രഭരണപ്രദേശമായ മാഹിയിൽ പുതുച്ചേരിസർക്കാർ നികുതി കുറച്ചിരുന്നു. ഇതോടെ മാഹിയിൽ ഇന്ധനം നിറയ്ക്കാൻ എത്തുന്നവരുടെ എണ്ണം വലിയ തോതിൽ കൂടി.

മാഹിയിൽ നിലവിലെ പെട്രോൾവില 93.80 രൂപയും ഡീസലിന് 83.72 രൂപയുമാണ്. കണ്ണൂരിൽ പെട്രോളിന് ലിറ്ററിന് 105.80 രൂപയും ഡീസലിന് 94.80 രൂപയും. അധികസെസ് ചുമത്തുന്നതോടെ കണ്ണൂരിലെ പെട്രോൾ വില 108 രൂപയോളമാകും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
100 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!