കളഞ്ഞ് കിട്ടിയ സ്വർണ്ണം ഉടമയ്ക്ക് തിരികെ ഏൽപ്പിച്ച് ഉപ്പള സ്വദേശിനി മാതൃകയായി

0 0
Read Time:1 Minute, 21 Second

കളഞ്ഞ് കിട്ടിയ സ്വർണ്ണം ഉടമയ്ക്ക് തിരികെ ഏൽപ്പിച്ച് ഉപ്പള സ്വദേശിനി മാതൃകയായി

ഉപ്പള: ഉപ്പള ടൗണിൽ നിന്നും ഇന്നലെ (മാർച്ച്29 ബുധൻ) കളഞ്ഞ് കിട്ടിയ സ്വർണ്ണത്തിന്റെ കൈചെയിൻ പോലീസ് മുഖേന ഉടമസ്ഥയെ കണ്ടെത്തി തിരികെയേൽപിച്ച് ഉപ്പള സ്വദേശിനിയായ ശ്രുതി സന്തോഷ്കുമാർ മാതൃകയായി.

മഞ്ചേശ്വരം എസ്.ഐ അൻസാറിന്റെയും,ഇരുപതാം വാർഡ് മെമ്പർ ഇബ്രാഹിമിന്റയും നേതൃത്വത്തിലാണ് സ്വർണ്ണം കൈമാറിയത്.

പൈവളികെ സ്വദേശിനിയുടേതായിരുന്നു കളഞ്ഞ് കിട്ടിയ സ്വർണ്ണം.

ഉപ്പള ഐല സ്വദേശിനിയും ഐല മൈതാനിയ്ക്കടുത്ത് കാന്റീൻ നടത്തുന്ന ബാലേട്ടന്റെ മകളുമാണ് ശ്രുതി ടീച്ചർ.കാസറഗോഡ് കൂഡ്ലു സ്വദേശി സന്തോഷ്കുമാറാണ് ഭർത്താവ്.

സോഷ്യൽ വർക്കറും കൂടിയായ ടീച്ചറുടെ മാതൃകാ പ്രവർത്തനത്തിന് വീട്ടിലെത്തി അഭിനന്ദനം അറിയിക്കാനുള്ള തെരക്കിലാണ് നാട്ടുകാർ.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!