മാലിന്യ സംസ്കരണത്തിന്റെ ബാലപാഠം സ്കൂളുകളിൽ നിന്ന് തുടങ്ങും; മാതൃക പദ്ധതിയുമായി മംഗൽപാടി ഗ്രാമ പഞ്ചായത്ത്
മംഗൽപാടി : 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 6 സ്കൂളുകളിലും മംഗൽപാടി താലൂക് ആശുപത്രിയിലും എയ്റൊബിക് കമ്പോസ്റ്റ് യൂണിറ്റ് തുംബൂര്‍ മൊഴി മോഡൽ പദ്ധതി ആരംഭിക്കുന്നു.
മീപ്പിരി സ്കൂളിൽ ആരംഭിച്ച ആദ്യ യൂണിറ്റ് മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്‌റഫ് ഉദ്ഘാടനം നിർവഹിച്ചു .ഉറവിട മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്ന രീതിയാണ് തുംബൂര്‍ മൊഴി , സ്കൂൾ ഉച്ചഭക്ഷണ മാലിന്യങ്ങൾ സംസ്കരണം ചെയ്യുന്നതിന് വേണ്ടിയാണ് ഈ പദ്ധതി ,മാലിന്യ സംസ്കരണ തിന്റെ ബാലപാഠം സ്കൂളുകളിൽ നിന്ന് പഠിക്കുന്നതിന് വേണ്ടിയാണ് പഞ്ചായത്ത് ഭരണ സമിതി ഈ പദ്ധതി നടപ്പിലാക്കിയത്.
267000 രൂപയാണ് ഒരു യൂണിറ്റിന്റെ ചെലവ് , കോടതി വിധിയുടെ പശ്ചാത്തലാത്തിൽ മലിന്യസംസ്കരണ പ്രവർത്തനങ്ങൾ സമയ ബദ്ധിതമായി പൂർത്തീകരിക്കേണ്ടത് ഉണ്ട് ഇതൊരു പുത്തൻ ഉണർവ്വ് ആണെന്ന് മഞ്ചേശ്വരം എം.എൽ.എ പറഞ്ഞു .
പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും ഈ പദ്ധതി നടപ്പിൽ വരുത്തുന്നത് ആലോചനയിലാണെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് ഹേരൂർ യൂസഫ് അറിയിച്ചു . ആദ്യ പൂർത്തീകരണം പച്ചമ്പളം വാർഡ് ആയതിൽ സന്തോഷമുണ്ടെന്നും സ്വാഗത പ്രഭാഷണത്തിൽ മെമ്പർ മജീദ് പച്ചമ്പളം അറിയിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ ഹമീദ് ,PTA പ്രസിഡന്റ് അബ്ദുൽ ഹമീദ് ,ഭാരവാഹികളായ ,പി എൻ മുഹമ്മദ് കുഞ്ഞി ,മൊയ്‌ദീൻ കുഞ്ഞി പി എച് ,എം സി ചെയർമാൻ റഹീം മീപ്പിരി തുടങ്ങിയവർ സംബന്ധിച്ചു.