കയ്യാർ ഗ്രീൻ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് 25-ാം വാർഷികാഘോഷത്തിന് ജനുവരി 26ന് തുടക്കമാകും

കയ്യാർ ഗ്രീൻ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് 25-ാം വാർഷികാഘോഷത്തിന് ജനുവരി 26ന് തുടക്കമാകും

0 0
Read Time:3 Minute, 10 Second

കയ്യാർ ഗ്രീൻ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് 25-ാം വാർഷികാഘോഷത്തിന് ജനുവരി 26ന് തുടക്കമാകും

കുമ്പള: സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ കലാ,കായിക, ജീവകാരുണ്യ മേഖലകളിൽ കഴിഞ്ഞ കാൽനൂറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന
കയ്യാർ ഗ്രീൻ സ്റ്റാർ ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബിൻ്റെ 25-ാം വർഷികാഘോഷം ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലവും വ്യത്യസ്തവുമായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
2026 ജനുവരി 26 ന് ആഘോഷ പരിപാടികൾ സമാപിക്കും.
പ്രദേശത്തെ യുവതീ- യുവാക്കളെ കലാ-കായിക സാംസ്കാരിക മേഖലകളിൽ
ഉന്നതിയിൽ എത്തിക്കുന്നതിൽ ക്ലബ്ബിന് നിർണായക പങ്കു വഹിക്കാനായി.
നിർധനർക്ക് വീടു നിർമിച്ചു നൽകിയും,വിവാഹ, വിദ്യാഭ്യാസ,ചികിത്സാ സഹായമടക്കം പ്രവർത്തനങ്ങളിൽ
പ്രധാനപ്പെട്ടതാണ്.
പരിപാടിയുടെ ഭാഗമായി ദഫ് മുട്ട് മത്സരം,എ.ഐ സ്റ്റുഡൻസ് മീറ്റ്, യൂത്ത് എംപവർമെൻ്റ്, വുമൺ എംപവർമെൻ്റ്, സൈബർ, ട്രാഫിക്ക്, ഡ്രഗ്സ് ബോധവൽക്കരണം, നീന്തൽ പരിശീലനം, ഫയർ ആൻഡ് റസ്ക്യൂ അവബോധം, മൈലാഞ്ചി ഫെസ്റ്റ്, കർഷക ദിനാചരണം, ഫുഡ് ഫെസ്റ്റ്, ചെസ്സ് മത്സരം എന്നിവ ഒരു വർഷത്തിനിടെ നടക്കും.
26 ഞായർ വൈകിട്ട് 6.30ന് കർണാടക സ്പീക്കർ യു.ടി. ഖാദർ ഉദ്ഘാടനം ചെയ്യും.
സംഘടാക സമിതി ചെയർമാൻ അബൂബക്കർ റോയൽ ബോളാർ അധ്യക്ഷനാകും.
ജന.കൺവീനർ സെഡ്.എ കയ്യാർ സ്വാഗതം പറയും.
എം.എൽ.എമാരായ എ.കെ.എം അഷ്റഫ്, എൻ.എ നെല്ലിക്കുന്ന്, സയ്യിദ് യു.കെ സൈഫുള്ള തങ്ങൾ, സയ്യിദ് പൂക്കോയ തങ്ങൾ കയ്യാർ, എടനീർ സ്വാമി സച്ചിതാനന്ദ ഭാരതി, ഫാദ.വിഷാൽ മെൽവിൽ മോണിസ്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുഹമ്മദ് ഹനീഫ്,ജില്ലാ പഞ്ചായത്തംഗം റഹ്മാൻ ഗോൾഡൻ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഷ്റഫ് കർള, കുമ്പള സി.ഐ കെ.പി വിനോദ് കുമാർ, അസീസ് മെരിക്കെ, റസാഖ് ചിപ്പാർ തുടങ്ങിയവർ സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ
സംഘാടക സമിതി ചെയർമാൻ അബൂബക്കർ റോയൽ ബോളാർ, ജന. കൺവീനർ സെഡ്.എ കയ്യാർ, സംഘാടക സമിതി ഭാരവാഹികളായ ഹുസൈൻ കെ.കെ നഗർ,സിദ്ധീഖ് ജോഡ്കല്ല്, നൗഷാദ് പട്ട്ള സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!