യു.എ.ഇയിലെ പി.സി.എഫിൻ്റെ സ്ഥാപകരിൽ ഒരാളും പ്രഥമ പ്രസിഡൻ്റുമായ ഇസ്മായിൽ ആരിക്കാടിയെ നാഷണൽ കമ്മിറ്റിയുടെ വാർഷിക പൊതുയോഗത്തിൽ ആദരിച്ചു.
അജ്മാൻ അൽ അറൂസ് ഓഡിറ്റോറിയത്തിൽ പി സി എഫിൻ്റെ പ്രവർത്തക സംഗമത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ വെച്ചാണ് MCA നാസർ മൊമെന്റോ നൽകി ആദരിച്ചത്.
പ്രസ്ഥാനത്തോടുള്ള അചഞ്ചലമായ അഭിനിവേശവും മാതൃകാപരമായ നേതൃത്വവും സംഘടനയുടെ വളർച്ചയോടുള്ള അദ്ദേഹത്തിൻറെ അസാധാരണമായ പ്രതിബദ്ധതയുമാണ് ഈ അവാർഡിന് അർഹനാക്കിയത്.
2000-ൽ യു.എ.ഇ.യിൽ പി.സി.എഫിൻ്റെ കമ്മറ്റി രൂപീകൃതമായത് മുതൽ വിവിധ സ്ഥാനങ്ങൾ വഹിക്കുകയും സംഘടനയ്ക്ക് യുഎഇയിൽ ഒരു മേൽവിലാസം സൃഷ്ടിക്കുകയും ചെയ്ത ഇസ്മായിലിൻ്റെ സംഭാവനകൾ വളരെ വലുതാണ്.
നിലവിലുള്ള കമ്മിറ്റിയുടെ ട്രഷറർ സ്ഥാനം വഹിക്കുന്ന ഇസ്മായിൽ ആരിക്കാടിക്ക് പാർട്ടി നേതാക്കളുടെയും സഹപ്രവർത്തകരുടെയും ആദരവും അംഗീകാരവും തുടർന്നും ലഭിക്കാൻ ഈ അവാർഡ് ഉപകരിക്കട്ടെ എന്നാശംസിക്കുന്നു
