ഓണാഘോഷത്തിന് വ്യത്യസ്ത കായിക മത്സര വേദിയാകാനൊരുങ്ങി കുമ്പള;ബംഗ്ലക്കുന്ന് ഫ്രണ്ട്സിൻ്റെ നേതൃത്വത്തിൽ കുട്ടിയും കോലും ടൂർണമെൻ്റ് നടത്തുന്നു

0 0
Read Time:2 Minute, 21 Second

ഓണാഘോഷത്തിന് വ്യത്യസ്ത കായിക മത്സര വേദിയാകാനൊരുങ്ങി കുമ്പള;ബംഗ്ലക്കുന്ന് ഫ്രണ്ട്സിൻ്റെ നേതൃത്വത്തിൽ കുട്ടിയും കോലും ടൂർണമെൻ്റ് നടത്തുന്നു


കുമ്പള: ഓണാഘോഷത്തോടനുബന്ധിച്ച് വ്യത്യസ്തമായ കായിക മത്സരത്തിന് കുമ്പള വേദിയാകുന്നു.പരമ്പരാഗത കളികളിലൊന്നായ “കുട്ടിയും കോലും” ടൂർണമെൻ്റ് നടത്തി ഓണാഘോഷം പൊലിപ്പിക്കാനൊരുങ്ങുകയാണ് ബംഗ്ലക്കുന്ന് ഫ്രണ്ട്സ് ടീം.
പതിറ്റാണ്ടുകാലമായി ഗാന്ധി മൈതാനം കേന്ദ്രീകരിച്ച് കുമ്പളയിൽ കുട്ടിയും കോലും കളി നടന്നു വരികയാണ്.
മുമ്പ് വല്ലപ്പോഴും മാത്രമുണ്ടായിരുന്ന കളി കഴിഞ്ഞ നാല് വർഷമായി വൈകുന്നേരങ്ങളിൽ മുടങ്ങാതെ നടക്കുകയാണ്. കുമ്പളയുടെ പരിസര പ്രദേശത്തുള്ളവർ മാത്രമായിരുന്നു മുമ്പ് കളിയിൽ ഏർപ്പെട്ടിരുന്നത്. ഇന്ന് ദൂരെ ദിക്കുകളിൽ നിന്നുള്ളവരടക്കം നൂറ് കണക്കിന് ആളുകൾ കളിക്കാനും കളികാണാനെത്തുന്നുണ്ട്.
കാസർകോടിൻ്റെ ഭാഗങ്ങളിൽ ഇപ്പോൾ ഇത്തരമൊരു കളി കുമ്പള കേന്ദ്രീകരിച്ച് മാത്രമാണ് നടക്കുന്നത്.ഒന്നാംമത് കുട്ടിയും കോലും ടൂർണമെൻ്റ് മൂന്ന് വർഷം മുമ്പ് സംഘടിപ്പിച്ചിരുന്നു.
ഈയിട്ക്ക് ഹഖന്യൂസ് യൂടുബ് ചാനലിൽ മത്സരത്തിന്റെ വീഡിയോകളും വിശേഷങാങളും ടെലികാസ്റ്റ് ചെയ്തിരുന്നു.

യൂടുബ് ലിങ്ക്: https://youtu.be/cwpahW31zWE

അന്യം നിന്നുപോകുന്ന ഇത്തരം കളികളെ പുതിയ തലമുറയിലേക്ക് കൂടി പകർന്നു കൊടുക്കുകയെന്ന ഉദ്ദേശവും മത്സരത്തിന് പിന്നിലുണ്ട്.
ടീം ഫാൽക്കൺ, ടൈടാൻ, വാരിയർസ്, ഗോൾഡൻ ഈഗിൾ എന്നീ നാലു ടീമുകളാണ് ടൂർണമെൻ്റിൽ മാറ്റുരക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!