0
0
Read Time:45 Second
www.haqnews.in
ഇന്ത്യ ചന്ദ്രനിൽ ;ചന്ദ്രയാൻ 3 മിഷൻ വിജയകരം
രാജ്യം മുഴുവൻ ആകാംക്ഷയോടെ കാത്തിരുന്ന ചന്ദ്രയാൻ-3 ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ വിജയകരമായി പൂർത്തിയായി. 6.04 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡർ സുരക്ഷിതമായി ഇറങ്ങി. മിഷൻ വിജയിച്ചതോടെ ഇന്ത്യ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഇതോടെ ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ എത്തുകയാണ്.