ദുബായ് പ്രൈവറ്റ് ലിമോസിൻ “ഇച്ചാസ് ഫാമിലി മീറ്റ് ” സംഘടിപ്പിച്ചു

0 0
Read Time:2 Minute, 6 Second

ദുബായ് പ്രൈവറ്റ് ലിമോസിൻ “ഇച്ചാസ് ഫാമിലി മീറ്റ് ” സംഘടിപ്പിച്ചു

കുമ്പള: ദുബായ് പ്രൈവറ്റ് ലിമോസിൻ കമ്പനിയിലെ നാട്ടിലെത്തിയ അംഗങ്ങൾ ചേർന്ന് ഫാമിലി മീറ്റും,കലാ പരിപാടികളും സംഘടിപ്പിച്ചു.
കുമ്പള സീതാംഗോളിയിലുള്ള റൊയൽ ഹെരിടേജ് റിസോർട്ടിൽ രാവിലെ 11മണിക്ക് ആരംഭിച്ച പരിപാടി രാത്രി 8മണി വരെ നീണ്ടു നിന്നു.

2013ൽ തുടക്കമാരംഭിച്ച ഇച്ചാസ് ഗ്രൂപ്പിൽ മഞ്ചേശ്വരം മുതൽ കാസറഗോഡ് വരെയുള്ള നിരവധി അംഗങ്ങളുണ്ട്. ജോലിയെന്നതിലുപരി ആത്മാർത്ഥമായ സുഹൃദ്ബന്ധമാണ് ഈ കൂട്ടായ്മയുടെ പ്രത്യേകത.
പ്രവാസ ജീവിതത്തിനിടയിൽ അവധിക്ക് നാട്ടിലെത്തുന്ന ഇച്ചാസ് മെമ്പർമാർ കുടുംബവുമൊത്ത് ഉല്ലസിക്കാൻ ലഭിച്ച അവസരം ശരിക്കും ഉപയോഗിച്ചാണ് മടങ്ങിയത്.
കുട്ടികൾക്കും മുതിർന്നവർക്കും വിവിധ തരം മത്സരങ്ങളും, പാട്ട് പാടാനും, ഡാൻസ് കളിക്കാനുമുള്ള അവസരങ്ങളും സമ്മാനങ്ങളും ഒരുക്കിയിരുന്നു.

‘ലക്കി ഫാമിലി’ നെറക്കെടുപ്പിൽ സിദ്ധീഖ് സോങ്കാൽ വിജയിയായി.
ചടങ്ങിൽ അബ്ദുൽ റസാക്ക് അട്ക്ക,റൈഷാദ് ഹൊസങ്കഡി,മുസ്തഫ മൊഗ്രാൽ,നിസാർ പാറക്കട്ട,ആസിഫ് ഹൊസങ്കഡി,ബഷീർ പ്രതാപ് നഗർ,സിദ്ധീഖ് സോങ്കാൽ,റസാക്ക് പെർള എന്നിവർ കുടുംബവുമൊത്ത് പങ്കെടുത്തു.

വിവിധ തരം ഭക്ഷണങ്ങളും മറ്റും ഒരുക്കിയിരുന്നു.
കുട്ടികൾ മതിയോളം ആസ്വദിച്ച് മടങ്ങിയ പരിപാടി തികച്ചും വിജയകരമായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!