ഒടുവിൽ മൂസ ഉസ്താദും വിടപറഞ്ഞു…(സാലിഹ് സീഗന്റടി)

0 0
Read Time:3 Minute, 21 Second

ഒടുവിൽ മൂസ ഉസ്താദും വിടപറഞ്ഞു…(സാലിഹ് സീഗന്റടി)

ബന്തിയോട്: നമ്മുടെ ബാല്യങ്ങളിൽ നമ്മൾ ആദരിച്ചതും, ബഹുമാനിച്ചതുമായ മനുഷ്യ സ്നേഹി…

അട്ക്കഽ എന്ന നാട് ഇന്നത്തെ പോലെ സജീവമല്ലാത്ത ഒരു കാലത്ത് നാടിന്റെ ശബ്ദവും, വെളിച്ചവും, മൂസ ഉസ്താദായിരുന്നു…

പഴയ കാലത്തെ ഓടുമേഞ്ഞ സുബ്ഹാനിയ മസ്ജിദിൽ കാലങ്ങളോളം സേവനം അനുഷ്ട൦ിക്കു
കയുയും,റംസാൻ കാലത്ത് മതപ്രസംഗങ്ങളും, പ്രാർത്ഥനകളും ഒക്കെയായി രാത്രി ഏറെ വൈകി തന്റെ സൈക്കിളിൽ വീട്ടിലേക്ക് പോകുന്ന ആ കാഴ്ച നമ്മുടെയൊക്കെ മനസ്സിൽ നിന്നും മാഞ്ഞുപോകാൻ വഴിയില്ല…

പല ആവശ്യങ്ങൾക്കും,പ്രശ്നങ്ങൾക്കും പരിഹാരം തേടി അമുസ്ലിമീങ്ങൾ വരെ അദ്ധേഹത്തെ സമീപിച്ചിരുന്നു..

മത വിശ്വാസവും,പാണ്ട്യത്തവും,
പ്രഭാഷണ മികവും കൊണ്ട് വ്യത്യസ്തനായിരുന്നു അബൂ സുബൈർ എന്ന് വിളിപേരുള്ള മൂസ മൗലവി.!!

നാട്ടിലും, നാട്ടിൻ പുറങ്ങളിലും
മൂസ ഉസ്താദിന്റെ മതപ്രഭാഷണം കേൾക്കാനും അത് പക൪ത്താനും ടേപ്പ് റിക്കാർഡുകളുമായി വരുന്നവരും കുറവല്ലായിരുന്നു.

പാതിരാത്രിയുടെ നിശ്ശബ്ധതയിലും
അലയടിച്ചുകൊണ്ടിരുന്ന, ഉസ്താദിന്റെ പ്രസംഗങ്ങളുടടെ അലയൊലികൾ ഇന്നും കാതുകളിൽ മുഴങ്ങുന്നപോലെ….

മള്ളങ്കൈ ഫഖീർവലി ഉറൂസ് ദിവസം പ്രത്യേക പ്രാർത്ഥനക്കും ,റംസാൻ മാസത്തിലെ ഇരുപത്തിയേഴാം രാത്രിയിലെ പ്രത്യേക നിസ്ക്കാരമായ തസ്ബീഹ് നിസ്ക്കാരത്തിനും നേതൃത്വം നൽകാറുണ്ടായിരുന്നു മൂസ ഉസ്താദ്.

എന്നും വളരെ സൗമ്യമായി പുഞ്ചിരിച്ച് കൊണ്ട് സംസാരിക്കുന്ന അദ്ദഹത്തിന്റെ നാടൻ ശൈലിയിലുള്ള പ്രാർത്ഥനയും സ്വഭാവും ആരെയും ആകർശിക്കുന്നതായിരുന്നു.

വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം കുറച്ച്കാലങ്ങളായി മൂസ മുസ്ല്യാർ വീട്ടിൽ തന്നെയായിരുന്നു…

കുറച്ചു നാളുകൾക്ക് മുമ്പ് യാദൃശ്ചികമായി ആശുപത്രിയിൽ വെച്ച് ഉസ്താദിനെ കാണാൻ ഇടയായി…

അടുത്തേക്ക് പോയപ്പോൾ കൈപിടിച്ചിരുത്തി കുറച്ചു നേരം സംസാരിച്ചു..
അപ്പോഴും അസുഖത്തെപ്പറ്റി പറയാതെ, സ്നഹവാക്കുകൾ മാത്രമാണ് അദ്ദേഹം പറഞ്ഞത്..

നാടിനും, നാട്ടുകാർക്കും വെളിച്ചമേകിയ നിഷ്ക്കളങ്കതയുടെ അടയാളം…
ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു…

അദ്ധേഹത്തിന്റെ പരലോക ജീവിതം സന്തോഷത്തിലാക്കട്ടെ എന്ന പ്രാർത്ഥനയോടെ

( സാലിഹ്, സീഗന്റെടി )

Happy
Happy
13 %
Sad
Sad
88 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!