കാസറഗോഡ് ജില്ലയുടെ ആരോഗ്യ രംഗത്തെ ശോചനീയാവസ്ഥ പഠിച്ച് റിപ്പോർട്ട് നൽകാൻ ഒരു കേന്ദ്ര മെഡിക്കൽ സംഘത്തെ അയക്കണം: എയിംസ് ജനകീയ കൂട്ടായ്മ മുൻ കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകി

0 0
Read Time:1 Minute, 55 Second

കാസറഗോഡ് ജില്ലയുടെ ആരോഗ്യ രംഗത്തെ ശോചനീയാവസ്ഥ പഠിച്ച് റിപ്പോർട്ട് നൽകാൻ ഒരു കേന്ദ്ര മെഡിക്കൽ സംഘത്തെ അയക്കണം: എയിംസ് ജനകീയ കൂട്ടായ്മ മുൻ കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകി

കാസറഗോഡ് : കാസറഗോഡ് ജില്ലയിലെ ആരോഗ്യ മേഖലയിലെ ശോചനിയാവസ്ഥക്ക് പരിഹാരം കാണുന്നതിന് കേന്ദ്ര ആരോഗ്യ മെഡിക്കൽ സംഘത്തെ അയക്കണമെന്നും കേന്ദ്ര ഗവണ്മെന്റ് കാസറഗോഡ് ജില്ലയിൽ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ, ഇ എസ് ഐ, ജിമ്മർ ഹോസ്പിറ്റലിൽ തുടങ്ങുവാനുള്ള അടിയന്തിര നടപടി എടുക്കാൻ ശുപാർശ നൽകണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് ബിജെപി കാസറഗോഡ് ജില്ല കമ്മിറ്റി സിറ്റി ടവറിൽ സംഘടിപ്പിച്ച ട്രെഡേഴ്‌സ് മീറ്റിൽ വെച്ച് മുൻ കേന്ദ്ര മന്ത്രിയും ബിജെപി ദേശിയ നേതാവുമായ മുക്താർ അബ്ബാസ് നഖ് വിക്ക് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം നിവേദനം നൽകി. സെക്രട്ടറിമാരായ സിസ്റ്റർ ജയ ആന്റോ മംഗലത്ത്, കൃഷ്ണദാസ്, ട്രെഷറർ സലീം സന്ദേശം ചൗക്കി, മുൻ ട്രെഷറർ ആനന്ദൻ ചെമ്മനാട്, എക്സിക്യൂട്ടീവ് അംഗം ടി ഇ അൻവർ, എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു. വിഷയം അടിയന്തിര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യാമെന്ന് മുൻ കേന്ദ്ര മന്ത്രി ഉറപ്പ് നൽകി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!