റോഡ് തകർന്ന് വർഷങ്ങളായി ; പച്ചമ്പള പള്ളത്തൊട്ടി നിവാസികൾക്ക് ദുരിത യാത്ര

0 0
Read Time:1 Minute, 16 Second

റോഡ് തകർന്ന് വർഷങ്ങളായി ; പച്ചമ്പള പള്ളത്തൊട്ടി നിവാസികൾക്ക് ദുരിത യാത്ര

പച്ചമ്പള: അധികൃതരുടെ അനാസ്ഥ മൂലം വർഷങ്ങളായി അറ്റകുറ്റ പണികൾ നടക്കാത്ത പച്ചമ്പള പള്ളത്തൊട്ടി റോഡ് തകർന്ന നിലയിൽ. ഇത് വഴിയുള്ള യാത്ര ക്ലേശകരമായതോടെ നിരവധി തവണ നാട്ടുകാർ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും പരിഹാരമുണ്ടായില്ല. മഴക്കാലം ആരംഭിച്ചതോടെ ദിവസവും നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന ഈ മേഖലയിലൂടെ യാത്ര ദുഷ്ക്കരമായിരിക്കുകയാണ്. സ്കൂൾ വാഹനങ്ങളും ഓട്ടോകളും ഇഴഞ്ഞ് നീങ്ങേണ്ട അവസ്ഥയാണിപ്പോൾ.
പള്ളത്തൊട്ടി-ദീനാർ നഗർ-ഇച്ചിലങ്കോട് ദർഗ തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡ് അടിയന്തിരമായി പുനസ്ഥാപിക്കണമെന്നും അല്ലാത്ത പക്ഷം ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് സമരവുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാർ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!