പല പ്രൊഡക്ഷൻ കൺട്രോളർമാരെയും നിങ്ങൾ അറിഞ്ഞിട്ടുണ്ടാവും, എന്നാൽ പ്രൊഡക്ഷൻ മാനേജരായി സിനിമാ രംഗത്ത് ശ്രദ്ധ നേടുകയാണ് ഈ കാസറഗോട്ട്കാരൻ
കാസർകോട്: പല പ്രൊഡക്ഷൻ കൺട്രോളർമാരെയും നിങ്ങൾ അറിഞ്ഞിട്ടുണ്ടാവും, എന്നാൽ പ്രൊഡക്ഷൻ മാനേജരായി സിനിമാ രംഗത്ത് ശ്രദ്ധ നേടുകയാണ് ഈ കാസറഗോട്ട്കാരൻ.
കാസറഗോഡ് നാൻമാർമൂല ചാലക്കുന്ന് സ്വദേശി അസ്ലം പുല്ലേപ്പടി പ്രൊഡക്ഷൻ മാനേജർ, പ്രൊഡക്ഷൻ മാനേജരായി അറിയപ്പെട്ട അസ്ലം പുല്ലേപ്പടിയെ നമുക്ക് ഒന്ന് പരിചയപ്പെടാം.
കാസർകോട് ജില്ലയിൽ നിന്ന് പല പ്രൊഡക്ഷൻ മാനേജർമാരും ഉണ്ടായിട്ടുണ്ട്. എന്നാൽ പ്രൊഡക്ഷൻ മാനേജർ എന്ന നിലയിൽ ഏറ്റവും കൂടുതൽ അറിയപ്പെട്ട ഒരാളെ ഞങ്ങൾ കണ്ടെത്തി, അതെ അസ്ലം പുല്ലേപ്പടി കാസർകോട് ചെയ്ത സിനിമയെക്കുറിച്ച് കൂടുതൽ അറിയണമെന്ന മോഹവുമായി അദ്ദേഹത്തെ വിളിച്ചു. ആളുകളുടെ ഇടയിൽ പുല്ലേപ്പടി എന്നറിയപ്പെടുന്ന അദ്ദേഹത്തെ കൂടുതൽ അറിയാൻ ആഗ്രഹമുണ്ടായി.
കാസർകോട് സിനിമാ സെറ്റുകളിൽ മയക്കു മരുന്ന് ഉപയോഗം ഉള്ളതുകൊണ്ടാണ് സിനിമാസെറ്റുകൾ കാസർകോട് എത്തുന്നതെന്ന വിവാദ പരാമർശത്തിനെതിരെ അദ്ദേഹം പ്രതികരിക്കുകയുണ്ടായി.
ഇങ്ങനെയൊക്കെയുള്ള വിഷയങ്ങളിൽ പ്രതികരിക്കുന്ന പ്രൊഡക്ഷൻ മാനേജർ എന്ന അസ്ലം പുല്ലേപ്പടിയെ ഞങ്ങൾ കണ്ടെത്തിയതും അദ്ദേഹത്തെ വിളിക്കാൻ ഉണ്ടായതും, വളരെ പ്രത്യേകത നിറഞ്ഞ ഒരു ജീവിത സാഹചര്യത്തിലൂടെ എത്തിപ്പെട്ട ഒരു പ്രൊഡക്ഷൻ മാനേജർ കൂടി ആയതുകൊണ്ടാണ്. പ്രൊഡക്ഷൻ കൺട്രോളർന്ന നിലയിൽ പലരും അറിയപ്പെട്ടിട്ടുണ്ട് എന്നാൽ പ്രൊഡക്ഷൻ മാനേജർ എന്ന നിലയിൽ ആദ്യമായിട്ടാണ് ഇത്രയും അറിയപ്പെടുന്ന ഒരാളെ ഞങ്ങൾ അറിയുന്നത്. അങ്ങനെ അദ്ദേഹവുമായി സംസാരിച്ചു, കാസർകോഡ് വിദ്യാനഗറിലെ നായന്മാർമൂല എന്നു പറയുന്ന സ്ഥലത്തിന്റെ അടുത്ത് സ്ഥിതി ചെയ്യുന്ന ചാലക്കുന്നാണ് സ്വദേശം. മമ്മൂക്കയുടെ കടുത്ത ആരാധകനായ അസ്ലം പുല്ലേപ്പടി മമ്മൂക്കയുടെ 3 സിനിമകളിൽ പ്രൊഡക്ഷൻ മാനേജർ ആയി വർക്ക് ചെയ്തു.
റോഷാക്ക്, പുഴു, കാതൽ ദി കോർ എന്നീ സിനിമകളാണ് മെഗാസ്റ്റാറിനൊപ്പം ചെയ്ത സിനിമകൾ.
പത്തോളം സിനിമകൾ പ്രൊഡക്ഷൻ മാനേജരായി ചെയ്യുകയുണ്ടായി.
ചെറുപ്പം മുതൽ മമ്മൂക്കയുടെ ആരാധകനായിരുന്ന അസ്ലം പുല്ലേപ്പടി മമ്മൂക്കയുടെ മൂന്നു സിനിമകൾക്ക് പ്രൊഡക്ഷൻ മാനേജർ എന്ന പദവി ലഭിച്ച സന്തോഷത്തിലും, അഭിമാനത്തോടെയുമാണ്.
ഭാര്യയും മൂന്നു മക്കളുമായി കാസർകോട് നിന്നും എറണാകുളത്ത് എത്തി സ്ഥിര താമസം ആക്കിയിരിക്കുന്നു. അഭിനയ മോഹവുമായിട്ടാണ് എറണാകുളം എത്തിപ്പെട്ടത്. പഴയകാലത്ത് എ വി എം സ്റ്റുഡിയോ ചെന്നൈ, കൂടാതെ എവിടെ സിനിമാ സെറ്റ് ഉണ്ടെങ്കിലും അവിടെ എത്തിപ്പെടും. വളരെയധികം സിനിമയ്ക്ക് വേണ്ടി ചെലവഴിച്ച നിമിഷങ്ങൾ ആയിരുന്നു ജീവിതത്തിൽ ഉണ്ടായിരുന്നത്. 25 വർഷത്തോളം സിനിമ മോഹവുമായി നടന്നെങ്കിലും ഈ കഴിഞ്ഞ കോവിഡ് കാലത്താണ് അദ്ദേഹം സിനിമയിൽ എത്തിപ്പെട്ടത്.
പ്രൊഡക്ഷൻ കൺട്രോളറും പ്രൊഡ്യൂസറുമായ ബാദുഷ സാറാണ് പുല്ലേപടിയെ സിനിമയിൽ എത്തിച്ചത്.
പ്രൊഡക്ഷൻ മാനേജരായി ആദ്യം ചെയ്ത സിനിമ സ്റ്റാർ ആണ്. ജോജു ജോർജ് നായകനായ സിനിമയായിരുന്നു സ്റ്റാർ.
കോവിഡ് വന്നത് തന്നെ സിനിമയിൽ എത്തിക്കാൻ വേണ്ടിയാണെന്നാണ് അസ്ലം പുല്ലേപ്പടി വിശ്വസിക്കുന്നത്. വർക്ക് ചെയ്ത സിനിമകളെല്ലാം ഇറങ്ങിയോ എന്ന് ചോദിച്ചപ്പോൾ മൂന്ന് സിനിമകൾ ഇറങ്ങാനുണ്ട് എന്നു പറഞ്ഞു. കാസർകോട് ചെയ്ത പാർട്ണേഴ്സ് മൂവി എല്ലാം കഴിഞ്ഞ് നിൽക്കുകയാണ് കച്ചവടത്തിനായി കാത്തുനിൽക്കുന്നു, കാതൽ ദി കോർ സെൻസർ സർട്ടിഫിക്കറ്റ് കിട്ടിക്കഴിഞ്ഞാൽ ഉടനെ ഇറങ്ങും. നാരായണീന്റെ മൂന്നാൺമക്കൾ എന്ന സിനിമ ഒരു അഞ്ചു ദിവസത്തെ ഷൂട്ട് കൂടിയുണ്ട് അതുകഴിഞ്ഞാൽ പെട്ടെന്ന് തന്നെ ഇറങ്ങും. സ്വന്തം നാട്ടിൽ ചെയ്ത സിനിമ പാർട്ണേഴ്സ് ഇറങ്ങാത്തതിൽ വളരെ വിഷമമുണ്ടെന്ന് കൂട്ടിച്ചേർത്തു. കാസർകോട്ടുകാരായ ആളുകളൊക്കെ അതിനകത്ത് അഭിനയിച്ചിട്ടുണ്ട്. ഓരോ നിമിഷത്തിലും അവരൊക്കെ എന്നെ വിളിച്ചു ചോദിക്കാറുണ്ട് “എന്നാണ് പാർട്ണേഴ്സ് സിനിമ ഇറങ്ങുന്നതെന്ന്” ഞാൻ ആറാം തമ്പുരാനിൽ ലാലേട്ടൻ പറയുന്ന ഡയലോഗ് വച്ച് കാച്ചും “ഉത്തരമില്ല തമ്പുരാൻ.” അതും പറഞ്ഞ് അസ്ലം പുല്ലേപ്പടി ചിരിച്ചു. സിനിമകൾ ഷൂട്ട് കഴിഞ്ഞാൽ ഏറ്റവും വേഗത്തിൽ തന്നെ റിലീസാവുന്നതാണ് പുല്ലേപടിക്ക് ഇഷ്ടം, സിനിമയോട് അത്രയും കമ്പവും അത്രയും ആത്മാർത്ഥതയും പുലർത്തുന്നു എന്നും അസ്‌ലം കൂട്ടിച്ചേർത്തു. ഒരു സിനിമ ചെയ്തു കഴിഞ്ഞ് ഇറങ്ങി തിയേറ്ററിൽ ആ സിനിമയുടെ സ്ക്രീനിൽ പേര് വരുമ്പോൾ ഉണ്ടാകുന്ന ആ സന്തോഷം അത് വേറെ തന്നെയാണ്.
ഓരോ സിനിമ ചെയ്യുമ്പോഴും അതിറങ്ങി അതിന്റെ വിജയം കൂടി ആഘോഷിക്കാൻ വേണ്ടി കാത്തിരിക്കുകയാണ് പുല്ലേപടി. പുഴു റോഷാക്ക് എന്നീ സിനിമകൾക്ക് മൊമെന്റോ കിട്ടിയ സന്തോഷം ഓസ്കാർ അവാർഡിന് തുല്യമാന്നെന്ന് കൂട്ടിച്ചേർത്തു.
പഴയകാലത്തൊക്കെ കന്നട ഹിന്ദി തമിഴ് മലയാളം സിനിമകൾ ഞാൻ കൂട്ടുകാരോടൊപ്പം കാണുമായിരുന്നു. കാസർകോട്ടുകാരൻ ആയതുകൊണ്ട് അവിടെ കന്നട സിനിമ കൂടിയുണ്ടായിരുന്നു. എല്ലാ സിനിമകളും പോയിക്കാണും. ഒരു സിനിമ പോലും വിടാറില്ല. കന്നട ആയിരുന്നാലും തമിഴ് ആയിരുന്നാലും മലയാളം ആയിരുന്നാലും ഹിന്ദി ആയിരുന്നാലും എല്ലാത്തിന്റെയും ആസ്വാദകനാണ് ഞാൻ. സിനിമയോട് അത്രയും കമ്പം കാണിച്ചിരുന്ന ഒരു വ്യക്തിയാണ് ഞാൻ. പാർട്ണേഴ്സ് എത്രയും പെട്ടെന്ന് ഇറങ്ങണമെന്ന് തന്നെയാണ് എന്റെ ആഗ്രഹവും പ്രാർത്ഥനയും കാരണം എന്റെ സ്വന്തം നാട്ടിൽ കാസർകോട് ചെയ്ത ഒരു സിനിമയല്ലേ അതുകൊണ്ട് എത്രയും പെട്ടെന്ന് തന്നെ ഇറക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഞാൻ മാത്രമല്ല കാസർകോട്ട് ജനങ്ങളും മുഴുവനും കാത്തിരിക്കുകയാണ് പ്രത്യേകിച്ച് പാണ്ടിയിലെ ജനങ്ങൾ, അല്ല പ്രേക്ഷകർ.
അതുപോലെ മെഗാസ്റ്റാറിന്റെ കാതൽ ദി കോർ ഉം എത്രയും പെട്ടെന്ന് ഇറങ്ങാൻ വേണ്ടി ഞാൻ കാത്തിരിക്കുന്ന ഒരു സിനിമയാണ്.
കാതൽ ദി കോർ പാർട്ണേഴ്സ് എന്നീ സിനിമകളിൽ എന്റെ മുഖം കൂടി കാണുന്നത് കാത്തിരിക്കുകയാണ്.
ആത്മാർത്ഥമായിട്ട് സിനിമയുടെ കൂടെ ഉണ്ടാവണമെന്ന് മനസ്സുരുകി എന്നും പ്രാർത്ഥിക്കാറുണ്ട്, സിനിമയോട് അത്രയ്ക്കും ഇഷ്ടമാണ്. സിനിമയുടെ കൂടെ എന്നും ഉണ്ടാവണം, സിനിമയുടെ കൂടെ യാത്ര ചെയ്യണം കുറെ സിനിമകൾ ചെയ്യാനായി കാത്തിരിക്കുന്നു.
അതിനായി ആദ്യമായി ദൈവത്തിന്റെ അനുഗ്രഹവും, പിന്നെ സിനിമാ മേഖലയിലുള്ളവരുടെയും കൂടെ പ്രേക്ഷകരുടെയും പിന്നെ കുടുംബം കൂട്ടുകാർ അങ്ങനെ പലരുടെയും സപ്പോർട്ടും പ്രാർത്ഥനയും കൂടെ ഉണ്ടാവണമെന്നും അതിയായി ആഗ്രഹിക്കുന്നു.
ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന പ്രൊഡക്ഷൻ കൺട്രോളർമാരോടൊപ്പം ജോലി ചെയ്ത അറിവോടുകൂടി അസ്‌ലം പുല്ലേപടി സിനിമയിൽ ഉണ്ട്.