കറുത്ത ഷര്‍ട്ടിട്ട് കാറോടിച്ച ആള്‍ സീറ്റ് ബല്‍റ്റ് ഇട്ടിട്ടില്ലെന്ന് കണ്ടെത്തല്‍,ബൈക്കില്‍ സഞ്ചരിച്ച ദമ്പതികളില്‍ ഭാര്യ ഒരുവശത്തേക്ക് തിരിഞ്ഞിരുന്നപ്പോള്‍ ട്രിപ്പിൾറൈഡ് ; ജനങ്ങളെ വട്ടം ചുറ്റിക്കുമോ എ ഐ ക്യാമറകള്‍?

0 0
Read Time:4 Minute, 2 Second

കറുത്ത ഷര്‍ട്ടിട്ട് കാറോടിച്ച ആള്‍ സീറ്റ് ബല്‍റ്റ് ഇട്ടിട്ടില്ലെന്ന് കണ്ടെത്തല്‍,ബൈക്കില്‍ സഞ്ചരിച്ച ദമ്പതികളില്‍ ഭാര്യ ഒരുവശത്തേക്ക് തിരിഞ്ഞിരുന്നപ്പോള്‍ ട്രിപ്പിൾറൈഡ് ; ജനങ്ങളെ വട്ടം ചുറ്റിക്കുമോ എ ഐ ക്യാമറകള്‍?

കൊച്ചി: കാര്‍ ഡ്രൈവര്‍ ഒപ്പമിരുന്നയാളോടു സംസാരിക്കവേ ഇടതു കൈ ചെവിയോളം പൊക്കി ആംഗ്യം കാണിച്ചതു ക്യാമറ മനസ്സിലാക്കിയതു മൊബൈലില്‍ സംസാരിക്കുന്നതായി. കറുത്ത ഷര്‍ട്ടിട്ടു കാറോടിച്ചപ്പോള്‍ ഡ്രൈവര്‍ സീറ്റു ബെല്‍റ്റിട്ടില്ലെന്നും കണ്ടെത്തല്‍. എന്തായാലും അതിനും പിഴ നിര്‍ദ്ദേശം വൈകാതെ കണ്‍ട്രോള്‍ റൂമിലെത്തി. കറുത്ത ഷര്‍ട്ടിട്ടു കാറോടിച്ചയാള്‍ സീറ്റ് ബെല്‍റ്റിട്ടിട്ടുണ്ട് എന്നു കണ്ടെത്താൻ എ ഐ ക്യാമറകള്‍ക്കു സാധിച്ചിട്ടില്ല. ‘സീറ്റ് ബെല്‍റ്റിടാത്ത നിയമലംഘകന്റെ’ ദൃശ്യങ്ങള്‍ അധികം വൈകാതെ കണ്‍ട്രോള്‍ റൂമിലെത്തുകയും ചെയ്തു.

ബൈക്കില്‍ യാത്ര ചെയ്ത ദമ്ബതികളില്‍ പിന്നിലിരുന്ന ഭാര്യ ഒരു വശത്തേക്കു തിരിഞ്ഞിരുന്നത് ക്യാമറയ്ക്കു നിയമലംഘനമായി. ഒരു വശത്തേക്കു തിരിഞ്ഞിരുന്ന സ്ത്രീയുടെ രണ്ടു കാലുകളുള്‍പ്പെടെ ബൈക്കിന്റെ ഒരു വശത്തു 3 കാലുകള്‍ കണ്ടതോടെയാണു നിയമം ലംഘിച്ചു മൂന്നു പേര്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതാണെന്നു ക്യാമറ ഉറപ്പിച്ചത്.

സംസ്ഥാനത്ത് എഐ ക്യാമറകളില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്കു പിഴയീടാക്കാൻ ആരംഭിച്ചത് ഇന്നലെയാണ്. നിലവില്‍ ഗതാഗത നിയമങ്ങള്‍ എല്ലാം പാലിച്ചു യാത്ര ചെയ്തവരെയും ക്യാമറ ‘പിടികൂടിയിരിക്കുകയാണ്.’ എന്നാല്‍, ക്യാമറയെ മാത്രം വിശ്വസിച്ചു നോട്ടീസ് അയയ്ക്കാതെ ഓരോ ദൃശ്യങ്ങളും വിശദമായി വിശകലനം ചെയ്ത് മനുഷ്യ ഇടപെടല്‍ ഉറപ്പാക്കി നടപടി സ്വീകരിക്കുകയാണു മോട്ടോര്‍ വാഹന വകുപ്പ്. ഇതുകൊണ്ടു തന്നെ മേല്‍പ്പറഞ്ഞ ‘നിയമലംഘകര്‍ക്കു’ പിഴയടയ്ക്കേണ്ടി വരില്ല എന്നാണ് വിവരം.
ഒരു ദിവസം ഒന്നിലധികം തവണ നിയമം ലംഘിച്ചാല്‍ അത്രയധികം തവണ പിഴയടക്കേണ്ടി വരും. അനധികൃത പാര്‍ക്കിങ് കണ്ടെത്താൻ 25 ക്യാമറകളും അതിവേഗം കണ്ടെത്താൻ നാലു ക്യാമറകള്‍ പ്രത്യേകം ഉണ്ട്. വാഹനങ്ങളുടെ രൂപമാറ്റം, അമിത ശബ്ദം എന്നിവ കൂടി ക്യാമറകള്‍ കണ്ടെത്തും ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, ടു വീലറില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്താല്‍ 1000 രൂപ, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ, അനധികൃത പാര്‍ക്കിങ് 250 രൂപ, അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴ. ജംഗ്ഷനുകളില്‍ ചുവപ്പു സിഗ്‌നല്‍ ലംഘനം കോടതിക്കു കൈമാറും. ഓരോ തവണ ക്യാമറയില്‍ പതിയുമ്ബോഴും പിഴ ആവര്‍ത്തിക്കും. അനധികൃത പാര്‍ക്കിങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
100 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!