ഉപ്പള വില്ലേജ് ഓഫീസ് അസൗകര്യങ്ങള്‍ കൊണ്ട് വീര്‍പു മുട്ടുന്നു
ഉപ്പള: ദിനം പ്രതി നികുതിദായകരടക്കം നൂറു കണക്കിന് ആളുകള്‍കയറി ഇറങ്ങുന്ന നയാബസാർ ടൗണിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഉപ്പള ഗ്രൂപ്പ് വില്ലേജ് ഓഫീസിനാണ് ഈ ദുര്‍ഗതി.
ഉപ്പള,മുളിഞ്ച,മംഗൽപാടി,കോടിബയിൽ എന്നീ വില്ലേജുകൾ അടങ്ങുന്നതാണ് ഉപ്പള ഗ്രൂപ്പ് വില്ലേജ് ഓഫീസ്.
തീരദേശം ,റെയിൽവേ,ദേശീയപാത,ഡ്രൈ ലാന്റ്, വെറ്റ്ലാന്റ് പരിവർത്തനം ഇവയൊക്കെ ഈ ഗ്രൂപ്പ് വില്ലേജിന്റെ പരിധിയിൽ പെടുന്നു എങ്കിലും മതിയായ സൗകര്യങ്ങളോ,സ്റ്റാഫുകളോ ഇവിടെയില്ല.
ഈ ഗ്രൂപ്പ് വില്ലേജിനെ രണ്ടായി വിഭജിക്കുകയോ വലിയ കെട്ടിടം ഉണ്ടാക്കി കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുകയോ വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഷിറിയ പാലം മുതൽ ഉപ്പള പാലം വരെയാണ് ഇതിന്റെ അതിർത്തി.
ഒരേ സമയം നാല് പേര്‍ക്ക് ഇതിനകത്ത് നില്‍ക്കാനുള്ള ഇടം പോലും ഇല്ല. ഇത് മൂലം ആവശ്യക്കാര്‍ പുറത്ത് കാത്തിരിക്കേണ്ട അവസ്ഥയാണ്. ഭദ്രമായി സൂക്ഷിക്കേണ്ട ഫയലുകള്‍ സുരക്ഷിത സ്ഥാനം തേടിയുള്ള യാത്രയ്ക്കിടയില്‍ ഉദ്യോഗസ്ഥരുടെ പിന്നില്‍ കിടക്കുന്ന ബെഞ്ചുകളില്‍ ആണ് വിശ്രമിക്കുന്നത്.
ഗ്രൂപ്പ് വില്ലേജ് അല്ലാത ഓഫീസിൽ ഉണ്ടാകുന്നത്ര സ്റ്റാഫുകളായ ഒരു വില്ലേജ് ഓഫീസർ,ഒരു വില്ലേജ് ഓഫീസ് അസിസ്റ്റന്റ്,ഒരു എസ്.വി.ഒ,രണ്ട് വി.എഫ്.എ എന്നീ 5 സ്റ്റാഫുകളാണ് ഇവിടെയുള്ളത്.
കൂടുതൽ സ്റ്റാഫുകളില്ലാത്തതും,സൗകര്യമില്ലാത്തതും ജനങ്ങളുടെ ആവശ്യങ്ങളും,പ്രശ്നങ്ങളും പരിഹരിക്കാൻ സമയമെടുക്കുന്നു.
ദിവസേന നൂറിൽപരം സർട്ടിഫിക്കറ്റുകൾക്ക് മാത്രം അപേക്ഷകൾ ഇവിടെ എത്തുന്നു കൂടാതെ ഏറ്റവും കൂടുതൽ പോപുലേഷുൻ ഈ വില്ലേജ് ഗ്രൂപ്പിനുണ്ട്.