കാര്‍ സ്‌കൂട്ടറിലിടിച്ച് പരുക്കേറ്റ ഉപ്പളയിലെ നവവധു മരിച്ചു; ഭര്‍ത്താവിന് ഗുരുതരം

0 0
Read Time:1 Minute, 53 Second

കാര്‍ സ്‌കൂട്ടറിലിടിച്ച് പരുക്കേറ്റ ഉപ്പളയിലെ നവവധു മരിച്ചു; ഭര്‍ത്താവിന് ഗുരുതരം

ഉപ്പള: കാര്‍ സ്‌കൂട്ടറിലിടിച്ച് പരുക്കേറ്റ നവവധു മരിച്ചു. ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു. പന്നിപ്പാറ ജമാഅത് ട്രഷറര്‍ അബ്ദുര്‍ റഹ്മാന്റെ മകന്‍ അസീസി (29)ന്റെ ഭാര്യ ഉപ്പളയിലെ ഖദീജ (24) യാണ് മംഗളൂരു ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രിയോടെ മരണപ്പെട്ടത്. കാല്‍ അറ്റു പോയ അസീസ് മംഗളുരു ആശുപത്രിയില്‍ ചികിത്സയിലാണ്.ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ എരിയാലില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ഉപ്പളയിലെ യുവതിയുടെ വീട്ടില്‍ നിന്നും പന്നിപ്പാറയിലെ അസീസിന്റെ വീട്ടിലേക്ക് സ്‌ക്കൂടറില്‍ വരുന്നതിനിടെ എരിയാല്‍ ദേശീയ പാതയില്‍ എതിരെ വന്ന ഡസ്റ്റര്‍ കാറിടിച്ചാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിയതിനാല്‍ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് സ്‌ക്കൂട്ടറിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.ഗുരുതരമായി പരുക്കേറ്റ ഇരുവരെയും മംഗളൂരു ആശ്വപ്രതിലെത്തിച്ചെങ്കിലും യുവതി മരിച്ചു. അപകടവിവരമറിഞ്ഞ് കാസര്‍കാട് ടൗണ്‍ സിഐ അജിത്ത് കുമാറിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് അപകടം വരുത്തിയ കാർ കസ്റ്റഡിയിലെടുത്തിരുന്നു.

ഒരാഴ്ച മുമ്പാണ് ഇവരുടെ വിവാഹം നടന്നത്.

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!