കേരള മാപ്പിള കലാ അക്കാദമി മൊഗ്രാൽ ചാപ്റ്റർ
“പാട്ട് കൂട്ടം” ബുധനാഴ്ച മൊഗ്രാൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ
മൊഗ്രാൽ: മൊഗ്രാലിലെ തനതു മാപ്പിള പാട്ടുകൾ കോർത്തിണക്കി പുതിയ തലമുറക്ക് പഴയ കാല മൊഗ്രാൽ കവികളെ പരിചയപ്പെടുത്തി കൊടുക്കുന്നതിനായി കേരള മാപ്പിള കലാ അക്കാദമി മൊഗ്രാൽ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് (17.05.2023 ബുധൻ) രാത്രി മൊഗ്രാൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ “പാട്ട് കൂട്ടം” സംഘടിപ്പിക്കും.
പ്രാദേശിക ഗായകരെയും പുതു തലമുറയിലെ ഗായകരും പരിപാടിയിൽ സംബന്ധിക്കും. അന്യംനിന്നൂ പോകുന്ന മൊഗ്രാൽ ഇശലുകളുടെ വീണ്ടെടുപ്പിൻ്റെ ഭാഗമായാണ് പ്രതിമാസ പരിപാടിയായി പാട്ട് കൂട്ടം സംഘടിപ്പിക്കുന്നത്.
കേരള മാപ്പിള കലാ അക്കാദമി മൊഗ്രാൽ ചാപ്റ്റർ യോഗത്തിൽ പ്രസിഡൻ്റ് നാസിർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സെഡ് എ മൊഗ്രാൽ സ്വാഗതം പറഞ്ഞു. എം മാഹിൻ മാസ്റ്റർ ,മുഹമ്മദ് സ്മാർട്ട്,ഹമീദ് പെർവാഡ്, സിദ്ദിഖ് റഹ്മാൻ, ടി എം ശുഹൈബ് അഷ്റഫ് പെർവാഡ്, അബ്കോ മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.