ആദൂർ അശ്റഫ് തങ്ങൾക്ക് “ശറഫുസ്സാദാത്ത്” സ്ഥാനപ്പേര് നൽകി ആദരം

0 0
Read Time:1 Minute, 44 Second

ആദൂർ അശ്റഫ് തങ്ങൾക്ക് “ശറഫുസ്സാദാത്ത്” സ്ഥാനപ്പേര് നൽകി ആദരം

കാസർകോട്: സമസ്ത കേള ജംഇയ്യത്തുൽ ഉലമ ജില്ലാ ഉപാധ്യക്ഷനും മഞ്ഞമ്പാറ മജ്ലിസ് ചെയർമാനും കർണാടക എജു പാർക്ക് സാരഥിയുമായ ആദൂർ അശ്റഫ് തങ്ങൾ മഞ്ഞമ്പാറയ്ക്ക് ശറഫുസ്സാദാത്ത് സ്ഥാനപ്പേര് നൽകി സുൽത്താനുൽ ഉലമ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ആദരിച്ചു.
മദനീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ്, ഓൾ ഇന്ത്യ സാദാത്ത് അസോസിയേഷൻ കേരള പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്ന തങ്ങൾ നല്ലൊരു വിദ്യഭ്യാസ പ്രവർത്തകനും സാമൂഹിക മേഖലകളിൽ നിറ സാന്നിദ്ധ്യവുമാണ്.
കേരളത്തിനു പുറമെ കർണാടകയുടെയും മഹാ രാഷ്ട്രയുടെയും വിവിധ ഭാഗങ്ങളിലും വിദേശത്തും ആത്മീയ പരിപാടികൾക്ക് നേതൃത്വം നൽകുന്ന അശ്റഫ് തങ്ങളെ മതഭേദമാന്യേ ആയിരങ്ങൾ ആശ്രയിക്കുന്നു.
സമുദായത്തിൻ്റെ അഭിമാനമുയർത്തുന്ന നിലയിൽ നിരന്തര പ്രവർത്തനം പരിഗണിച്ചാണ് അശ്’റഫ് തങ്ങൾക്ക് ശറഫുസ്സാദാത്ത് എന്ന സ്ഥാനപ്പേര് നൽകി ആദരിച്ചത്.
ശറഫുസ്സാദാത്ത് സ്ഥാനപ്പേര് നൽകി ആദരിക്കപ്പെട്ട ആദൂർ അശ്റഫ് തങ്ങളെ മജ്ലിസ് കേന്ദ്ര കമ്മറ്റിയും മദനീസ് അസോസിയേഷൻ സംസ്ഥാന സമിതിയും അനുമോദിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!