റിലീഫ് പ്രവർത്തനം ഊർജിതപ്പെടുത്തും;ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി
ദുബൈ: ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളുടെ യോഗം മണ്ഡലം പ്രസിഡന്റ് അയൂബ് ഉറുമിയുടെ അധ്യക്ഷതയിൽ ചേർന്നു. സംസ്ഥാന സെക്രട്ടറി അഡ്വ: ഇബ്രാഹിം ഖലീൽ ഉത്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ഡോ. ഇസ്മായിൽ സ്വാഗതവും മണ്ഡലം ട്രഷറർ ഇബ്രാഹിം ബേരിക്ക നന്ദിയും പറഞ്ഞു. യോഗത്തിൽ ജില്ലാ സെക്രട്ടറി അഷ്‌റഫ് പാവൂർ, മണ്ഡലം സഹ ഭാരവാഹികളായ മൻസൂർ മർത്ത്യാ, അഷ്‌റഫ് ബായാർ, സൈഫുദ്ദിൻ മൊഗ്രാൽ, മുനീർ ബേരിക്ക, യൂസുഫ് ഷേണി, ആസിഫ് ഹൊസങ്കടി തുടങ്ങിയർ സംബന്ധിച്ചു.
റമളാൻ റിലീഫ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി റിലീഫ് സബ് കമ്മിറ്റിക്ക് രൂപം നൽകി, ഭാരവാഹികളായി ചെയർമാൻ: ഇബ്രാഹിം ബേരിക്ക, ജനറൽ കൺവീനർ: ആസിഫ് ഹൊസങ്കടി, ചീഫ് കോർഡിനേറ്റർ: അഷ്‌റഫ് ബായാർ എന്നിവരെ തിരഞ്ഞെടുത്തു.