തളങ്കര ഹസ്രത്ത് മാലിക് ദീനാർ(റ)ഉറൂസിന് പതാക ഉയർന്നു

0 0
Read Time:3 Minute, 42 Second

തളങ്കര ഹസ്രത്ത് മാലിക് ദീനാർ(റ)ഉറൂസിന് പതാക ഉയർന്നു

കാസര്‍കോട് : ആത്മീയ വിശുദ്ധി അലതല്ലിയ ഭക്തി സാന്ദ്രമായ ചടങ്ങിൽ തളങ്കര മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ ഹസ്രത്ത് മാലിക്ദീനാര്‍ (റ) ഉറൂസിന് കൊടിയുയര്‍ന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മാലിക്ദീനാര്‍ പള്ളി പരിസരത്ത് തടിച്ച് കൂടിയ നൂറുകണക്കിന് ഭക്ത ജനങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന തക്ബീര്‍ ധ്വനികള്‍ക്കിടയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയുമായ പ്രൊഫ: കെ.ആലിക്കുട്ടി മുസ്ലിയാര്‍ പതാക ഉയര്‍ത്തി. പ്രാര്‍ത്ഥനയും അദ്ദേഹം നിര്‍വ്വഹിച്ചു. കീഴൂര്‍-മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹ്‌മദ് മൗലവി മുഖ്യാഥിതിയായിരുന്നു. വൈസ്.പ്രസിഡന്റ് കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. ഖത്തീബ് കെ.എം അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, ട്രഷറർ പി.എ സത്താര്‍ ഹാജി, സെക്രട്ടറിമാരായ കെ.എം അബ്ദുല്‍ റഹ്‌മാന്‍, ടി.എ ഷാഫി, മാലിക്ദീന്ര്‍ അക്കാദമി പ്രിന്‍സിപ്പാള്‍ അബ്ദുല്‍ ബാരി ഹുദവി, ചെങ്കളം അബ്ദുല്ല ഫൈസി, നഗരസഭ ചെയര്‍മാന്‍ അഡ്വ: വി.എം മുനീര്‍, കരീം സിറ്റി ഗോല്‍ഡ്, സി.എൽ. ഹമീദ്, അഹ്‌മദ് ഹാജി അങ്കോല, ഹസൈനാര്‍ ഹാജി തളങ്കര, അസ്ലം പടിഞ്ഞാര്‍, വെല്‍ക്കം മുഹമ്മദ് ഹാജി, കെ.എച്ച് മുഹമ്മദ് അഷ്‌റഫ്, എന്‍.കെ അമാനുള്ള, കെ.എം ബഷീര്‍, മൊയ്തീന്‍ കൊല്ലമ്പാടി, ഖാലിദ് പച്ചക്കാട്, സഹീര്‍ ആസിഫ്, സിദ്ധീഖ് ചക്കര, ഇഖ്ബാല്‍ ബാങ്കോട്, ടി.ഇ മുക്താര്‍, ബി.യു അബ്ദുല്ല, പി.വി മൊയ്തീന്‍ കുഞ്ഞി, യൂനുസ് തളങ്കര, സയീദ് ഖാസിലൈന്‍, അഷ്‌റഫ് സുല്‍സണ്‍, മഹ്‌മൂദ് കൊട്ട, ഹുസൈന്‍ ജദിദ് റോഡ്, ഇക്ബാല്‍ മഗ്ഡ, കരീം തെരുവത്ത്, കെ.എം അബ്ദുല്‍ അസീസ്, ലത്തീഫ് മാസ്റ്റര്‍, അബ്ദുല്‍ റഹ്‌മാന്‍ ഖാസിലൈന്‍, ബദറുദ്ധീന്‍ എ.എ, സിദ്ധീഖ്, ഹബീബ് റഹ്മാൻ കൊറക്കോട്, ഹബീബ് ബാങ്കോട്, അബ്ദുല്‍ റഹ്‌മാന്‍ ബാങ്കോട്, അഷ്‌റഫ് എന്‍.എ, ഹസൈന്‍, ഇബ്രാഹീം ബാങ്കോട്, മുഹമ്മദ് ഐഡിയല്‍, ശംസുദ്ധീന്‍ തായല്‍, എം.എച്ച്. ഖാദർ, ശാഫി മസ്‌ക്കറ്റ്, അഹ്‌മദ് പീടിയക്കാരന്‍, കാദര്‍ കെ.കെ പുറം, നിസാര്‍ അല്‍ഫ, അമീന്‍ മാസ്റ്റര്‍, ശംസുദ്ധീന്‍ മഗ്ഡ, റിനാസ് ഖാസിലൈന്‍, എ.എസ് ശംസു, ഹാരിസ് മഗ്ഡ, മുത്തലിബ് പാറക്കട്ട, എന്‍.കെ ഹലീം, സലീം തായല്‍, മുഹമ്മദ് ഹനീഫ്, എം.എച്ച് അബ്ദുല്ല, എന്‍.എ നൗഷാദ് തുടങ്ങിയവർ സംബന്ധിച്ചു.
ഉറൂസിൻ്റ ഭാഗമായുള്ള മത പ്രഭാഷണ പരമ്പരക്ക് ഡിസംബർ മാസം 15ന് രാത്രി തുടക്കം കുറിക്കും. 2023 ജനുവരി 15 ന് അന്നദാനത്തോടെ സമാപിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!