വിവിധ രാഷ്ട്രീയ നേതാക്കള്‍ കൂട്ടത്തോടെ എന്‍സിപി യിലേക്ക്

0 0
Read Time:2 Minute, 20 Second

വിവിധ രാഷ്ട്രീയ നേതാക്കള്‍ കൂട്ടത്തോടെ എന്‍സിപി യിലേക്ക്

കാസര്‍ഗോഡ് : വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് നൂറുകണക്കിന് പേര്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) യില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. കാസര്‍കോട് ബോസ്കോ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി കെ. സുരേഷന്‍ എന്‍.സി.പി അംഗത്വം നല്‍കി.
പിഡിപി സംസ്ഥാന സെക്രട്ടറി സുബൈര്‍ പടുപ്പ്, മുസ്ലിംലീഗ് നേതാവ് ഹമീദ് ചെരങ്കൈ, I പിഡിപി ജില്ലാ സെക്രട്ടറി ശാഫി സുഹ്രി, കുമ്പള പഞ്ചായത്ത് എസ്.ടി.യു വനിതാലീഗ് നേതാവ് ഖദീജാ മൊഗ്രാല്‍, കുമ്പള പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹി ജാഫര്‍ പേരാല്‍, വിവിധ രാഷ്ട്രീയ നേതാക്കളായ രാധാകൃഷ്ണന്‍, ബി.എച്ച്. ഖാലിദ് ബംബ്രാണ, അബ്ബാസ് മൊഗ്രാല്‍, നാസര്‍ പള്ളം, മുഹമ്മദ് കാഞ്ഞങ്ങാട്, സഫിയാ മുഹമ്മദ് കാഞ്ഞങ്ങാട്, പ്രഭാകരന്‍, ദാമോദരന്‍, സുഭാഷ്, സലോണി അബ്രഹാം, സിജു അബ്രഹാം അടക്കമുള്ള നേതാക്കളും പ്രവര്‍ത്തകരും എന്‍.സി.പി യില്‍ ചേര്‍ന്നു.
നിയോജക മണ്ഡലം പ്രസിഡന്‍റ് ഉബൈദുള്ള കടവത്ത് അധ്യക്ഷത വഹിച്ചു. രവി കുളങ്ങര ഉദ്ഘാടനം ചെയ്തു. ഹാഷിം അരിയില്‍ സ്വാഗതം പറഞ്ഞു.
കരീം ചന്തേര, ദേവദാസ്, വസന്തകുമാര്‍, സിദ്ദീഖ് കൈക്കമ്പ, എ.വി. അശോകന്‍, നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് വസന്തകുമാര്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു. വിജയന്‍ ബദിയടുക്ക നന്ദി പറഞ്ഞു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ എന്‍.സി.പിയില്‍ ചേരുമെന്ന് നേതാക്കള്‍ അറിയിച്ചു.

Happy
Happy
33 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
33 %
Surprise
Surprise
33 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!