മഹാകവി ടി.ഉബൈദ് സ്മാരക കെ.എം.സി.സി.സാഹിത്യ ശ്രേഷ്‌ഠ അവാർഡ് കവി ആലങ്കോട് ലീലാകൃഷ്ണന് ;ഓഗസ്റ്റ് 19 ഇ ടി മുഹമ്മദ് ബഷീർ എം.പി സമർപ്പിക്കും പി.എം.എ.സലാംമുഖ്യ പ്രഭാഷണം നടത്തും

0 0
Read Time:6 Minute, 2 Second

മഹാകവി ടി.ഉബൈദ് സ്മാരക കെ.എം.സി.സി.സാഹിത്യ ശ്രേഷ്‌ഠ അവാർഡ് കവി ആലങ്കോട് ലീലാകൃഷ്ണന് ;ഓഗസ്റ്റ് 19 ഇ ടി മുഹമ്മദ് ബഷീർ എം.പി സമർപ്പിക്കും പി.എം.എ.സലാംമുഖ്യ പ്രഭാഷണം നടത്തും


ദുബായ്: വിടപറഞ്ഞ മഹാ കവി ടി ഉബൈദ് മാഷിന്റെ വേർപാടിന്റെ. അരനൂറ്റാണ്ടിലേക് കടക്കുന്ന അവസരത്തിൽ ദുബായ് കെ എം സീ സീ കാസറഗോഡ് ജില്ലാ കമ്മിറ്റി ടി ഉബൈദ് മാഷിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ കെ.എം.സി.സി സാഹിത്യ
ശ്രേഷ്‌ഠ അവാർഡ് ആലങ്കോട് ലീലാകൃഷ്ണൻ ആഗസ്ത് 19 ന്നു ഉച്ചക്ക് 3 മണിക്ക് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ വെച്ച് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി സമർപ്പിക്കുമെന്ന് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ജനറൽ സെക്രട്ടറി സലാം കന്യപ്പാടി ട്രഷറർ ഹനീഫ് ടി ആർ ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ എന്നിവർ അറിയിച്ചു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഇൻചാർജ് പി എം എ സലാം മുഖ്യ പ്രഭാഷണം നടത്തും മുസ്ലിം ലീഗ് നേതാക്കൾ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ വ്യക്തിത്വങ്ങൾ പ്രമുഖ വ്യക്തികൾ ജനപ്രധിനിധികൾ മാധ്യമപ്രവർത്തകർ തുടങ്ങിയവർ സംബന്ധിക്കും
കവിയും എഴുത്തുകാരനും കഥാകൃത്തും പ്രഭാഷകകനും സാമൂഹ്യ പ്രവർത്തകനുമായ ആലങ്കോട് ലീലാകൃഷ്ണൻ മലയാള സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചായിരുന്നു അവാർഡിനു തെരെഞ്ഞെടുത്തത്. വിദ്യാർത്ഥി ആയിരുന്ന കാലം മുതൽ എഴുത്തിൽ സജീവമായിരുന്ന ആലങ്കോട് ലീലാ കൃഷ്ണൻ അന്ന് മുതൽ തന്നെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതിയിരുന്നു. മലയാളത്തിലെ പ്രമുഖ പ്രസാധകരൊക്കെയുമായിരുന്നു ആലങ്കോട് ലീലാകൃഷ്ണന്റെ കവിതകൾ പ്രസിദ്ധീകരിച്ചിരുന്നത്. സാഹിത്യരംഗത്തെ പ്രവർത്തനങ്ങളെ മുൻ നിർത്തി നിരവധി അവാർഡുകൾ ലഭിച്ചിരുന്ന അദ്ദേഹം ഇന്ത്യക്കകത്തും വിദേശ രാജ്യങ്ങളിലുമായി നിരവധി വേദികളിൽ പ്രഭാഷണം നടത്തിയിരുന്നു.

ഒരു സമൂഹത്തിൻറെ സമൂലമായ മാറ്റത്തിന് വേണ്ടി അഹോരാത്രം പരിശ്രമിച്ച സാമൂഹിക പരിഷ്കർത്താവായ മർഹൂം ടി ഉബൈദിന്റെ സ്മരണക്കായി ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ അവാർഡിന്റെ ജേതാവിനെ തെരഞ്ഞെടുത്തത് മുൻ മന്ത്രി ഡോ: എം.കെ. മുനീർ എം എൽ എ , ടി.ഇ. അബ്ദുള്ള, യഹിയ തളങ്കര, പി.പി ശശീന്ദ്രൻ ജലീൽ പട്ടാമ്പി, എന്നിവരടങ്ങുന്ന ജൂറി കമ്മിറ്റിയാണ് .

സാഹിത്യകാരൻ, കവി, അദ്ധ്യാപകൻ, പത്രപ്രവത്തകൻ, സാമൂഹിക പ്രവത്തകൻ തുടങ്ങി എല്ലാ മേഖലകളിലും തൻറെ കഴിവ് തെളിയിച്ച വ്യക്തിയാണ് ടി ഉബൈദ്. സമൂഹത്തിൽ നില നിന്നിരുന്ന നിരക്ഷരതയും, അന്ധവിശ്വാസവും തുടച്ച് നീക്കുവാൻ ടി ഉബൈദ് മാഷ് അക്ഷീണം പ്രവർത്തിച്ചരുന്നു. ഉത്തര മലബാറിൽ നിന്നും സാഹിത്യ രംഗത്ത് തിളങ്ങിയിരുന്ന ടി ഉബൈദ് അക്കാലത്തെ മിക്ക സാഹിത്യ പരിഷത്ത് സമ്മേളനങ്ങളിൽ പങ്കെടുത്ത് പ്രബന്ധങ്ങൾ അവതരിപ്പിച്ച് മലയാള സാഹിത്യത്തിന് മികച്ച സംഭാവനകൾ നൽകിയിരുന്നു.

മലയാളത്തിലും, കന്നടയിലും, അറബിയിലും, അറബി മലയാളത്തിലും ഒരു പോലെ കവിതകളെഴുതിയ ടി ഉബൈദ് മലയാളത്തിൽ നിന്നും കന്നഡയിലേക്കും, കന്നടയിൽ നിന്ന് മലയാളത്തിലേക്കും ധാരാളം വിവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. മലയാള ഭാഷാ നിഘണ്ടു സമ്പന്നമാക്കുവാൻ ടി ഉബൈദ് മാഷിന്റെ സംഭാവനകൾ എടുത്ത് പറയേണ്ടതാണ്. സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെ ആഞ്ഞടിച്ച ടി ഉബൈദ് മാഷ് കൈ വെച്ച മേഖലകളിലൊക്കെ തിളങ്ങിയ സകല കലാ പ്രതിഭയായിരുന്നു. 1972 ഒക്ടോബർ മൂന്നിനാണ് ടി ഉബൈദ് മാസ്റ്റർ ഈ ലോകത്തോട് വിട പറഞ്ഞത്. കോഴിക്കോട് വെച്ച് നടക്കുന്ന വർണ്ണശഭളമായ ചടങ്ങിൽ വെച്ച് അവാർഡ് വിതരണം ചെയ്യും.
ചടങ്ങിൽ ഉബൈദ് സാഹിബിന്റെയ് ഏതാനും പാട്ടുകളും പ്രമുഖ മാപ്പിളപ്പാട്ടു ഗായകൻ അഷ്‌റഫ് കൊടുവള്ളി അവതരിപ്പിക്കുന്ന
മാപ്പിള ഗാനമേളയും ഉണ്ടായിരിക്കും
പത്ര സമ്മേളനത്തിൽ ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി , ജനറൽ സെക്രട്ടറി സലാം കന്യപ്പാടി , ട്രഷറർ ഹനീഫ് ടി ആർ മേൽപറമ്പ് , ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ വൈസ് പ്രസിഡന്റ് റഷീദ് ഹാജി കല്ലിങ്കാൽ, എന്നിവർ സംബന്ധിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!