യു.എ.ഇയിൽ ഗോൾഡൻവിസക്കാർക്ക് കൂടുതൽ ഇളവ്

0 0
Read Time:2 Minute, 27 Second

യു.എ.ഇയിൽ ഗോൾഡൻവിസക്കാർക്ക് കൂടുതൽ ഇളവ്

ദുബൈ : യു.എ.ഇയിലെ വിസ നടപടികളിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ചു . നിലവിലുള്ള വിസകളിൽ ഇളവ് അനുവദിച്ചതിനൊപ്പം പുതിയ വിസകളും പ്രഖ്യാപിച്ചു . മലയാളികൾ അടക്കം വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവർക്ക് ആദരമായി യു.എ.ഇ അവതരിപ്പിച്ച ഗോൾഡൻ വിസക്ക് കൂടുതൽ ആനുകൂല്യം പ്രഖ്യാപിച്ചു . 10 വർഷത്തെ ഗോൾഡൻ വിസയുള്ളവർ നിശ്ചിതകാലം യു.എ.ഇയിൽ തങ്ങണമെന്ന നിബന്ധന ഒഴിവാക്കി . ആറ് മാസം കൂടുമ്പോൾ യു.എ.ഇയിൽ എത്തി വിസ പുതുക്കണമെന്ന നിബന്ധനയും ഇതോടെ ഒഴിവായി . പ്രായപരിധിയില്ലാതെ മക്കളെയും കുടുംബാംഗങ്ങളെയും സ്പോൺസർ ചെയ്യാനും അവസരം നൽകും . കൂടുതൽ മേഖലയിലേക്ക് ഗോൾഡൻ വിസ വ്യാപിപ്പിക്കാനും യു.എ.ഇ തീരുമാനിച്ചു .
പത്ത് വർഷത്തെ ഗോൾഡൻ വിസ നേടുന്നവർ എത്രകാലം യു.എ.ഇക്ക് പുറത്ത് താമസിച്ചാലും വിസ റദ്ദാവില്ല . റെസിഡന്റ് വിസക്കാർ ആറ് മാസത്തിൽ കൂടുതൽ തുടർച്ചയായി യു.എ.ഇക്ക് പുറത്തുതങ്ങിയാൽ വിസ റദ്ദാകും എന്നാണ് നിലവിലെ നിയമം . ഇത് ഗോൾഡൻ വിസക്കാരെ ബാധിക്കില്ല .
ഭാര്യയും മക്കളും അടങ്ങുന്ന കുടുംബാംഗങ്ങളെ പ്രായപരിധിയില്ലാതെ സ്പോൺസർ ചെയ്യാം എന്നതാണ് മറ്റൊരു വലിയ ഇളവ് . ഗോൾഡൻ വിസക്കുള്ള എൻട്രി പെർമിറ്റ് നൽകിയാൽ റെസിഡൻസി വിസയിലേക്ക് മാറാൻ ആറ് മാസം സമയം ലഭിക്കും . ഈ എൻട്രി പെർമിറ്റിൽ പലതവണ യു.എ.ഇയിൽ വന്ന് മടങ്ങാൻ അനുമതിയുണ്ടാകും . ഗോൾഡൻ വിസയുള്ളവർ മരിച്ചാൽ അവരുടെ കുടുംബാംഗങ്ങൾക്ക് അവരുടെ പത്ത് വർഷത്തെ വിസാ കാലാവധി കഴിയുന്നത് വരെ യു.എ.ഇയിൽ തങ്ങാനും സൗകര്യമുണ്ടാകും . ഗോൾഡൻ വിസക്ക് ദിർഹതയുള്ളവരുടെ പട്ടികയും യു.എ.ഇ സർക്കാർ വിപുലീകരിച്ചിട്ടുണ്ട് .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!