അപകടം തുടർക്കഥ : കെ സ്വിഫ്റ്റ് ലോറിയുമായി കൂട്ടിയിടിച്ചു

0 0
Read Time:1 Minute, 28 Second

അപകടം തുടർക്കഥ : കെ സ്വിഫ്റ്റ് ലോറിയുമായി കൂട്ടിയിടിച്ചു

കോഴിക്കോട് :കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു. കോഴിക്കോട് താമരശ്ശേരി കൈതപൊയിലില്‍ വെച്ചാണ് അപകടമുണ്ടായത്.

ബസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.

തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. താമരശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കൈതപൊയിലില്‍ വച്ചാണ് അപകടം സംഭവിച്ചത്. മുന്നില്‍ പോവുകയായിരുന്ന ലോറി സഡന്‍ ബ്രേക്ക് ഇട്ടപ്പോള്‍ പിന്നിലുണ്ടായിരുന്ന സ്വിഫ്റ്റ് ബസ് ലോറിയുടെ പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗത്തെ ചില്ലും, ഡോറിന്റെ ഭാഗത്തും കേടുപാടുകള്‍ സംഭവിച്ചു. യാത്രക്കാര്‍ക്ക് പരുക്കുകളില്ല. മുന്‍പും ഇതേ റൂട്ടില്‍ ഓടിയ രണ്ട് ബസുകള്‍ക്ക് സമാനമായ രീതിയില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!