മെഗാസ്റ്റാർ ക്ലബ് അട്ക്കയ്ക്ക് പുതിയ ഭാരവാഹികൾ
ബന്തിയോട്:അണ്ടർ ആം ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന അട്ക്കയിലുള്ള പ്രധാന ക്ലബുകളിലൊന്നായ മെഗസ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബിനെ നയിക്കാൻ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ക്ലബ് ചെയർമാനായി അബ്ദുൽ സത്താർ കെ.ജി യെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി ബാവ അട്ക്കയെയും,ജനറീ സെക്രട്ടറിയായി സൈഫ് എ.എം നെയും,ട്രഷറർ ആയി തസ്ലീം എച്.എം നെയും തെരഞ്ഞെടുത്തു.
ക്രിക്കറ്റ് ഫുട്ബോൾ കളികളിൽമാത്രമല്ല ജീവ കാരുണ്യ പ്രവർത്തനങ്ങളിലും മെഗാസ്റ്റാർ ക്ലബ് സജീവ സാന്നിദ്ധ്യമാണ്. കഴിഞ്ഞ കോവിഡ് കാലങ്ങളിൽ മാത്രം 3ലക്ഷത്തോളം രൂപയുടെ ചാരിറ്റി പ്രവർത്തനം നടത്തിയിരുന്നു. നാട്ടിലും,വിദേശ രാജ്യങ്ങളിലുമുള്ള നാട്ടുകാരുടെ കൂട്ടായ്മയുടെ സഹകരണത്തോടെ സ്വന്തമായി ക്ലബ് ഉണ്ടാക്കാൻ വേണ്ടി ഒരു ബിൾഡിങ്ങ് തന്നെ നിർമ്മിച്ചു നൽകിയതും ശ്രദ്ദേയമാണ്.
ഭാരവാഹികൾ:
വൈസ് പ്രസിഡണ്ട് റഫീഖ് എ എം,ജോയിന്റ് സെക്രട്ടറി അബ്ഷർ, ടീം മാനേജർ അഷ്റഫ് കെ.ജി,ക്രിക്കറ്റ് ക്യാപ്റ്റൻ ആസിഫ് കോട്ട,വൈസ് ക്യാപ്റ്റൻ സഹൽ കെ.ജി, ഫുട്ബോൾ ക്യാപ്റ്റൻ മുദസ്സിർ,വൈസ് ക്യാപ്റ്റൻ ഷലാം, മാനേജർ റമീസ്,അസ്സിസ്റ്റന്റ് അഫാദ് നെയും തെരഞ്ഞെടുത്തു.
കൂടാതെ ജി.സി.സി കമ്മിറ്റിയായി സൈനുദ്ദീൻ ,ഹംഷി,സജാദ്,സുബൈർ എന്നിവരെയും തെരഞ്ഞെടുത്തു.