പ്രഥമ ആക്കാഫ് പ്രൊഫഷണൽ ലീഗ്: മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ: കോളജ് ചാമ്പ്യന്മാർ

0 0
Read Time:1 Minute, 58 Second

പ്രഥമ ആക്കാഫ് പ്രൊഫഷണൽ ലീഗ്: മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ: കോളജ് ചാമ്പ്യന്മാർ

ദുബായ് : യൂ.എ.ഇ യിൽ പ്രവർത്തിക്കുന്ന കേരളത്തിലെ വിവിധ കോളേജുകളുടെ പൂർവ വിദ്യാർത്ഥി സംഘടനകളുടെ കൂട്ടായ്മയായ അക്കാഫ് (ഓൾ കേരള കോളേജ് അലുംനി ഫോറം) സംഘടിപ്പിച്ച പ്രഥമ അക്കാഫ് പ്രൊഫഷണൽ ലീഗിൽ മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക ഗവ കോളേജ് ചാമ്പ്യൻമാരായി.

ഫൈനലിൽ എം ഇ എസ് മമ്പാട് കോളേജ് നേയാണ് പരാജയപ്പെടുത്തിയത്. ടൂർണ്ണമെൻറിൽ കേരളത്തിലെ 32 കോളേജുകളെ പ്രതിനിധീകരിച്ച് കൊണ്ടുള്ള ടീമുകൾ പങ്കെടുത്തു. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത എംഇഎസ് മമ്പാട് 9 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗോവിന്ദപൈ കോളേജ് കോളേജ് 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഗോവിന്ദ പൈ കോളജ് ന് വേണ്ടി സവാദ് 4 വിക്കറ്റും അജ്മൽ 2 വിക്കറ്റും നേടി. മുസമ്മിൽ 29 പന്തിൽ 47 റൺസും സവാദ് 20 പന്തിൽ 35 റൺസ് നേടി ഗോവിന്ദ പൈ കോളജിന്റെ വിജയ ശിൽപികളായി.ഫൈനലിലെ മികച്ച താരമായും മികച്ച ഫീൽഡറായും ഗോവിന്ദ പൈ കോളജിന്റെ സവാദിനേയും ടൂർണമെന്റിന്റെ മികച്ച താരമായി എം ഇ എസ് മമ്പാടിൻറെ തുളസീധരനേയും തിരഞ്ഞെടുത്തു. എം ഇ എസ് മമ്പാടിൻറെ ഷിന്റോ മികച്ച ബാറ്ററും ഗോവിന്ദ പൈയുടെ അജ്മൽ മികച്ച ബൗളറുമാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!