74 ദിവസങ്ങൾ പിന്നിട്ട് എയിംസ് നിരാഹാര സമരം;ദഖ്നി മുസ്‌ലിം അസോസിയേഷനും അഷ്‌റഫ്‌ കൂട്ടായ്മയും ഫോർട്ട്‌ റോഡ് ശിഹാബ് തങ്ങൾ സാംസ്കാരിക കേന്ദ്രവും പിന്തുണയുമായി പന്തലിലെത്തി

0 0
Read Time:3 Minute, 36 Second

74 ദിവസങ്ങൾ പിന്നിട്ട് എയിംസ് നിരാഹാര സമരം;ദഖ്നി മുസ്‌ലിം അസോസിയേഷനും അഷ്‌റഫ്‌ കൂട്ടായ്മയും ഫോർട്ട്‌ റോഡ് ശിഹാബ് തങ്ങൾ സാംസ്കാരിക കേന്ദ്രവും പിന്തുണയുമായി പന്തലിലെത്തി

കാസറഗോഡ് സമര പന്തൽ:
മറ്റൊന്നും കൊണ്ടും സാധിക്കാത്ത കാസറഗോഡ് ജില്ലയുടെ ആരോഗ്യ രംഗത്തെ ശോചനീയാവസ്ഥ പരിഹരിക്കാൻ വേണ്ടി ജില്ലക്ക് എയിംസ് ലഭ്യമാക്കാൻ കാസറഗോഡിന്റെ പേര് കൂടി ഉൾപ്പെടുത്തി കേരള സർക്കാർ കേന്ദ്രത്തിന് പുതിയ പ്രൊപോസൽ സമർപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കാസറഗോഡ് പുതിയ ബസ്റ്റാൻഡ് പരിസരത്ത് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരം എഴുപത്തി നാല് ദിവസങ്ങൾ പിന്നിട്ടു. കാസറഗോഡ് ദഖ്നി മുസ്‌ലിം അസോസിയേഷൻ, അഷ്‌റഫ്‌ കൂട്ടായ്മ കാസറഗോഡ് ജില്ലാ കമ്മിറ്റിയും ഫോർട്ട്‌ റോഡ് ശിഹാബ് തങ്ങൾ സാംസ്കാരിക കേന്ദ്രവും ഇന്ന് അഭിവാദ്യങ്ങൾ അർപ്പിച്ച് കൊണ്ട് സമര പന്തലിൽ എത്തി. സംഘാടക സമിതി കോർഡിനേറ്റർ അമ്പലത്തറ കുഞ്ഞികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.

ഫറീന കോട്ടപ്പുറം, അബ്ദുൽ സമദ് തൃക്കരിപ്പൂർ, റെജി കമ്മാടം, മുകുന്ദൻ കയ്യൂർ, സിദ്ദീഖ് കൈക്കമ്പ, നാസർ ചെർക്കളം എന്നിവരാണ് ഇന്ന് നിരാഹാരമനുഷ്ടിച്ചത്.

ജനകീയ കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ
റെജി കമ്മാടത്തിന് കാസറഗോഡ് മുനിസിപ്പാലിറ്റി മുൻ കൗൺസിലർ റാഷിദ് പൂരണം നാരങ്ങാ നീര് നൽകി എഴുപത്തി നാലാം ദിവസത്തെ നിരാഹാരം അവസാനിപ്പിച്ചു.

കാസറഗോഡ് ദഖ്നി മുസ്ലിം അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ അസീം മണിമുണ്ട, ജനറൽ സെക്രട്ടറി നാസർ കാഞ്ഞങ്ങാട്, അഷ്‌റഫ്‌ കൂട്ടായ്മ കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌ അഷ്‌റഫ്‌ ബേർക്ക, ജനറൽ സെക്രട്ടറി, അഷ്‌റഫ്‌ പൂത്തപ്പലം ജോയിന്റ് സെക്രട്ടറി വെസ്റ്റേൺ അഷ്‌റഫ്‌ എന്നിവരും കാസറഗോഡ് ഫോർട്ട്‌ റോഡ് ശിഹാബ് തങ്ങൾ സാംസ്കാരിക കേന്ദ്രം ഭാരവാഹികളായ ആസിഫ് എവറസ്റ്റ്, നൗഷാദ് കരിപ്പൊടി എന്നിവരും കാസറഗോഡ് ദഖ്നി മുസ്‌ലിം അസോസിയേഷൻ ഭാരവാഹികളായ ബഷീർ കാസറഗോഡ്, ശൈഖ് ശഹബാൻ സാഹിബ്, ശരീഫ് സാഹിബ് കാസറഗോഡ്, ആസിഫ് മൗലനാ ഉപ്പള, ജനകീയ കൂട്ടായ്മ എക്സിക്യൂട്ടീവ് മെമ്പർമാരായ കരീം ചൗക്കി,
ഹസ്സൈനാർ തോട്ടുംഭാഗം,
ഹക്കീം ബേക്കൽ, മിസിരിയ, നാസർ പി.കെ. ചാലിങ്കാൽ, ബഷീർ കൊല്ലമ്പാടി തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ച് കൊണ്ട് സംസാരിച്ചു.

ജനറൽ കൺവീനർ ഫറീന കോട്ടപ്പുറം സ്വാഗതവും ട്രഷറർ സലീം സന്ദേശം ചൗക്കി നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!