അക്കാഫ് പ്രൊഫഷണൽ ക്രിക്കറ്റ് ലീഗ് മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജ് സെമിയിൽ
ദുബായ്: കേരള കലാലയത്തിലെ പൂർവ വിദ്യാർത്ഥി അലുംനികളുടെ സംഗമ വേദിയായ ‘അക്കാഫ്’ ദുബായിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ലീഗ് മത്സരത്തിൽ കൂടുതൽ കരുത്തോടെ സെമി ഫൈനലിൽ കടന്നിരിക്കുകയാണ്.
സംസ്ഥാനത്തെ കോളേജ് അലുംനികളുടെ 32 ടീമുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ചിട്ടുള്ള മത്സരം ‘100ബോൾ’ എന്ന ക്രിക്കറ്റിന്റെ പുതിയ ഫോർമാറ്റിലാണ് നടത്തുന്നത്.
കാസറഗോഡ് ജില്ലയ്ക്ക് തന്നെ അഭിമാനമാണ് ഗോവിന്ദപൈ കോളേജിന്റെ സെമി പ്രവേശനം.
മാർച്ച് 26ന് ദുബായ് മിഷൻ ഗ്രൗണ്ടിൽ വെച്ചായിരിക്കും ഫൈനൽ മത്സരം നടക്കുന്നത്. മാർച്ച് 27ന് ദുബായ് ഇത്തിസലാത് അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ ജേതാക്കൾക്ക് ട്രോഫികൾ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
ക്രിക്കറ്റിന് പുറമെ ഘോഷയാത്ര, വടം വലി,സംഗീത വിരുന്ന് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
ഗൾഫ് രാജ്യത്ത് ആദ്യമായാണ് അലുംനികളുടെ 32 ടീമുകളെ പങ്കെടുപ്പിച്ച് മത്സരം സംഘടിപ്പിക്കുന്നത്.
അക്കാഫ് പ്രൊഫഷണൽ ക്രിക്കറ്റ് ലീഗ് മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജ് സെമിയിൽ
Read Time:1 Minute, 39 Second