മംഗൽപാടി താലൂക്ക് ആശുപത്രിയിൽ മൈനർ ഓപ്പറേഷൻ തിയേറ്റർ ഉദ്ഘാടനം ചെയ്തു
ഉപ്പള: ഡയാലിസിസ് യൂണിറ്റ് തുടങ്ങി ഒന്നാം വർഷത്തിലേക്ക് കടക്കുന്ന മംഗൽപാടി താലൂക്ക് ആശുപത്രിയിൽ മൈനർ ഓപ്പറേഷൻ തിയേറ്റർ കൂടി ആരംഭിച്ചു.ചടങ്ങിൽ ഡയാലിസിസ് സെന്ററിന് ഇത് വരെ 12 ജെർമൻ നിർമ്മിത മെഷീൻ സംഭാവന ചെയ്ത വ്യവസായി ലത്തീഫ് ഉപ്പള ഗേറ്റിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
മഞ്ചേശ്വരം എം.എൽ.എ എ കെ എം അഷ്റഫ് മൈനർ ഒ.ടി യുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡൻറ് ശ്രീമതി. ഷമീന ടീച്ചർ അദ്യക്ഷത വഹിച്ചു
വൈസ് പ്രസിഡൻ്റ് ശ്രീ ഹനീഫ് പി.കെ സ്വാഗതം ആശംസിച്ചു.
മംഗൽപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് റിസാന,
ഡയാലിസിസ് സൊസൈറ്റി അംഗങ്ങൾ, ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങൾ,ഡോക്ടർമാർ മറ്റു പൗരപ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു.
സ്ഥാപനത്തിന് വേണ്ടി ആശുപത്രി സൂപ്രണ്ട് ഡോ.ഷാൻ്റി ശ്രീ ലത്തീഫ് ഉപ്പളയെ പൊന്നാട അണിയിച്ച് ആദരിച്ചു.
നാഷണൽ ഹെൽത്ത് മിഷൻ ഫണ്ട് ഉപയോഗിച്ചാണ്
മൈനർ ഓപ്പറേഷൻ തിയേറ്റർ ആരംഭിച്ചത്.