രുചി ഭേദങ്ങളുടെ നിറകുട്ടുകളുമായി “അൽ മാഹിദ കാറ്ററിംഗ് സർവീസ്” ബന്തിയോട് പ്രവർത്തനം ആരംഭിച്ചു
ബന്തിയോട്: വ്യത്യസ്തങ്ങളായ രുചികളുടെ നിറകൂട്ടുകളൊരുക്കി കാറ്ററിംഗ് രംഗത്ത് നവീന ആശയങ്ങളു മായി അൽ-മാഹിദ കാറ്ററിംഗ് സർവീസ്
ബന്തിയോട് കേന്ദ്രമായി അടുക്കയിൽ പ്രവർത്തനം ആരാഭിച്ചു. എല്ലാതരം ആഘോഷങ്ങളെയും സൽകാരങ്ങളെയും രുചി വൈവിദ്ധ്യങ്ങൾ കൊണ്ട് വിസ് മയിപ്പിക്കുന്ന നോർത്ത് ഇന്ത്യൻ, ഇറ്റാലിയൻ ഭക്ഷണ പദാർത്ഥങ്ങൾ ഒരു കുടക്കീഴിൽ ഒരു ക്കുകയാണ് അൽ മാഹിദ കാറ്ററിംഗ് സർവീസ്.
ബന്ദിയോട് അടുക്ക ബിലാൽ ബാൻക്വറ്റ് ഹാളിൽ വെച്ച് നടന്ന കാറ്ററിംങ്ങ് സർവീസിന്റെ ലോഗോ പ്രകാശന ചടങ്ങിൽ സയ്യിദ് ഹാദി തങ്ങൾ അൽ-മശ്ഹൂർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് ഉത്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടർമാരായ എം എ ഖാലിദ്, ഫാറൂഖ് ഒളയം ചടങ്ങ് നിയന്ത്രിച്ചു. വിശിഷ്ട വ്യക്തിത്വങ്ങളെ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ അഷ്റഫ് കർള പരിചയപ്പെടുത്തി. പ്രമുഖ ഇന്ത്യൻ കബഡി താരം ജഗദീഷ് കുമ്പള, ഭിന്ന ഷേശിക്കാരുടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രമുഖ താരം അലി പാതാർ കേരള കബഡി താരം സുനിൽ കുമാർ എന്നിവർ മാഹിദയുടെ ലോകോ എം എൽ എ യിൽ നിന്നും ഏറ്റു വാങ്ങി. എൻ എ നെല്ലി കുന്ന് എം എൽ എ. അബ്ദുൽ റഹിമാൻ നിസാമി.എ അബുദുൽ റഹിമാൻ, കല്ലട്ര മാഹിൻ ഹാജി, .ടി എ മൂസ എം അബ്ബാസ് അസീസ് മെരിക്കെ, എം വി യുസഫ്, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തായിറ യുസഫ്. മംഗൽ പ്പാടി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിസാന.. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ്.കയ്യും മാന്യ, എ കെ ആരിഫ് കൃപ്റ്റൻ ശരീഫ്. ഹാജിമുഹമ്മദ് ഉസൈൻ, പി. കെ മുസ്‌തഫ, ഖലീൽമാസ്റ്റർ പി.എം സലീം. കെ വി യുസഫ് മാസറ്റർ.ലണ്ടൻ മുഹമ്മദ് ഹാജി എന്നിവർ സംസാരിച്ചു. ബി എ റഹിമാൻ നന്ദി പറഞ്ഞു.