“കേറി വാടാ മക്കളെ”…; ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​രെ ഫൈ​ന​ലി​നാ​യി ഗോ​വ​യി​ലേ​ക്ക് ക്ഷ​ണി​ച്ച് വു​കോ​മാ​നോ​വി​ച്

0 0
Read Time:2 Minute, 50 Second

“കേറി വാടാ മക്കളെ”…; ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​രെ ഫൈ​ന​ലി​നാ​യി ഗോ​വ​യി​ലേ​ക്ക് ക്ഷ​ണി​ച്ച് വു​കോ​മാ​നോ​വി​ച്

​മഡ്ഗാ​വ്: ആ​റു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ഐ.​എ​സ്.​എ​ൽ ഫൈ​ന​ൽ ക​ളി​ക്കു​ന്ന ആ​വേ​ശ​ത്തി​ലാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീം. ​ആ​രാ​ധ​ക​രും ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​ണ്. ഫൈ​ന​ലി​ന് കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​​മെ​ന്ന​തി​നാ​ൽ ആ​രാ​ധ​ക​ക്കൂ​ട്ട​ങ്ങ​ൾ ഗോ​വ​യി​ലേ​ക്ക് വെ​ച്ചു​പി​ടി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.
അ​തി​നി​ട​യി​ലി​താ ബ്ലാ​സ്റ്റേ​ഴ്സ് കോ​ച്ചി​ന്റെ ക്ഷ​ണ​വു​മെ​ത്തി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ഗോ​ഡ്ഫാ​ദ​ർ സി​നി​മ​യി​ലെ അ​ഞ്ഞൂ​റാ​ന്റെ പ്ര​ശ്സ​ത​മാ​യ ‘കേ​റി വാ​ടാ മ​ക്ക​ളെ…’ ഡ​യ​ലോ​ഗു​മാ​യാ​ണ് വു​കോ​മാ​നോ​വി​ച്


ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​രെ ഗോ​വ​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​ത്. ബ്ലാ​സ്റ്റേ​ഴ്സി​ന്റെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ​യാ​ണ് കോ​ച്ചി​​ന്റെ ക്ഷ​ണം.
‘ഒ​രി​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ് ന​മ്മ​ൾ വീ​ണ്ടും ഫൈ​ന​ൽ ക​ളി​ക്കു​ന്ന​ത്. ഗോ​വ​യി​ൽ ന​ട​ക്കു​ന്ന ഫൈ​ന​ൽ മ​ത്സ​രം കാ​ണാ​നാ​യി ഞാ​ൻ നി​ങ്ങ​ളെ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു’ എ​ന്ന് ഇം​ഗ്ലീ​ഷി​ൽ പ​റ​ഞ്ഞ​ശേ​ഷം ‘കേ​റി വാ​ടാ മ​ക്ക​ളെ…’ എ​ന്ന് മ​ല​യാ​ള​ത്തി​ൽ വി​ളി​ച്ചാ​ണ് വു​കോ​മാ​നോ​വി​ചി​ന്റെ വി​ഡി​യോ അ​വ​സാ​നി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഫൈ​ന​ൽ ടി​ക്ക​റ്റു​ക​ൾ വി​റ്റു​തീ​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഹൈ​ദ​രാ​ബാ​ദ്-​എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​ൻ ​ര​ണ്ടാം സെ​മി പൂ​ർ​ത്തി​യാ​വു​ന്ന​തി​നു​മു​മ്പു​ത​ന്നെ ടി​ക്ക​റ്റു​ക​ൾ തീ​ർ​ന്ന​തി​നാ​ൽ ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​ർ ത​ന്നെ​യാ​ണ് കൂ​ടു​ത​ൽ ടി​ക്ക​റ്റു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ​തെ​ന്നാ​ണ് സൂ​ച​ന.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!