30വർഷത്തെ സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകന് യാത്രയയപ്പ് നൽകി
കുമ്പള: ആരിക്കാടി കെ.എം.എ.യു.പി സ്കൂളിൽ മുപ്പത് വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്നും വിരമിച്ച കെ കമലാക്ഷൻ മാഷിന് സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയും പി.ടി.എ കമ്മറ്റിയും യാത്രയപ്പ് നൽകി .
കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യുപി ത്വാഹിറ യൂസുഫ് ഉദ്ഘാടനം ചെയ്തു. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ അഷ്റഫ് കർള അധ്യക്ഷത വഹിച്ചു, പിടിഎ പ്രിസിഡണ്ട് ബി എ റഹ്മാൻ ആരിക്കാടി സ്വാഗതം പറഞ്ഞു,
ഗ്രാമ പഞ്ചായത്ത് അംഗം അൻവർ ഹുസൈൻ, ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി വൈ: ചെയർമാൻ എ കെ ആരിഫ്, എച്ച് എം പുഷ്പ ടീച്ചർ,മുഹമ്മദ് ആന ബാഗിൽ, ബി കെ സിദ്ധീക് സ്പീഡ്, അസീസ് കടവിൻ്റടുക്കൽ, സിദ്ധീക് പുജൂർ, അലി മാസ്റ്റർ, അബൂബക്കർ മാസ്റ്റർ, അനിൽ കുമാർ മാസ്റ്റർ, മഹേഷ് മാസ്റ്റർ, അശ്വിൻ മാസ്റ്റർ, മുസ്താക് ഹുദവി, വിദ്യ ടീച്ചർ, ആശ ടീച്ചർ, മുഹമ്മദ് കുഞ്ഞി കുമ്പോൽ, ഹമീദ് ബാപ്പു, സക്കരിയ്യ ബന്നങ്കുളം, അലി ഷാമ, സംസാരിച്ചു.
കെ കമലാക്ഷൻ മാസ്റ്റർ യാത്രയപ്പിന് നന്ദി പറഞ്ഞു.