അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ തുടങ്ങി
ഉത്തർ പ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മിനുട്ടുകൾ മാത്രം. ഉത്തർ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടോടെ തുടങ്ങി. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. യുപിയില്‍ രമൂന്ന് വോട്ടുകള്‍ക്ക് ബിജെപി ലീഡ് ചെയ്യുന്നു എന്നാണ് ആദ്യ ഫല സൂചന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ നിലവിൽ ബി ജെ പിയാണ് ഭരിക്കുന്നത്. പഞ്ചാബിൽ കോൺഗ്രസ്സാണ് അധികാരത്തിൽ.
ഉത്തർപ്രദേശിലും മണിപ്പൂരിലും ബി ജെ പി ഭരണം നിലനിർത്തുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. പഞ്ചാബിൽ ആം ആദ്മി പാർട്ടിക്കാണ് മുൻതൂക്കം. ഉത്തരാഖണ്ഡിലും ഗോവയിലും കോൺഗ്രസ്സും ബി ജെ പിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുകയെന്നും തൂക്കുസഭക്കുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നുണ്ട്.