സ്ത്രീകൾ കൂടുതൽ കരുത്ത് നേടണം :ലതിക സുഭാഷ്

0 0
Read Time:2 Minute, 12 Second

സ്ത്രീകൾ കൂടുതൽ കരുത്ത് നേടണം :ലതിക സുഭാഷ്


കാഞ്ഞങ്ങാട് : പുരുഷന്മാരെക്കാൾ പ്രായോഗിക പരിജ്ഞാനം നേടുന്നതിന് ഗൃഹഭരണം സ്ത്രീകൾക്ക് അവസരം നിഷേധിക്കുകയാണെന്നും സമൂഹത്തിലെ വെല്ലുവിളികൾ നേരിടാൻ സ്ത്രീകൾ കൂടുതൽ കരുത്താർജ്ജിക്കണ മെന്നും വനം വികസന കോർപ്പറേഷൻ ചെയർപേഴ്സൺ ലതിക സുഭാഷ് പറഞ്ഞു. നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് കാസർകോട് ജില്ല നേതൃസംഗമവും വനിതാ ദിനാഘോഷവും കാഞ്ഞങ്ങാട് പി. സ്മാരക മന്ദിരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ചെയർപേഴ്സൺ ആയതിന് ശേഷം ആദ്യമായി ജില്ലയിൽ എത്തിയ ലതിക സുഭാഷിന് യോഗത്തിൽ സ്വീകരണം നൽകി.
നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ശ്രീമതി സീനത് സതീശൻ ആദ്യക്ഷത വഹിച്ചു. എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കൊട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. എൻ സി പി ജില്ലാ പ്രസിഡന്റ് രവി കുളങ്ങര, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷ ഷീബ ലിയോൺ, എൻ സി പി ജില്ലാ ജനറൽ സെക്രട്ടറിമാരായ കരീം ചന്തേര, സിദ്ദിഖ് കൈകമ്പ,ജോൺ ഐമൺ , ജില്ലാ ഖജാൻജി ബെന്നി നാഗമറ്റം, വൈസ് പ്രസിഡന്റ് മാരായ ഒ കെ ബാലകൃഷ്ണൻ, ടി ദേവദാസ്, എൻ വൈ സി ജില്ലാ പ്രസിഡന്റ് സി വി വസന്തകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി സുജേഷ് ഒ. ടി, മത്സ്യ തൊഴിലാളി കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് കെ. പി. പി കുഞ്ഞിക്കോരൻ , മണ്ഡലം പ്രസിഡന്റ് എൻ. വി ചന്ദ്രൻ , മെഹ്മൂദ് കൈകമ്പ,എന്നിവർ സംസാരിച്ചു. എൻ ഷമീമ സ്വാഗതം പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!