കല്ലാപ് പ്രീമിയർ ലീഗ്; ബി.എസ്.സി ബേക്കൂർ 2022ലെ ആദ്യ ചാമ്പ്യന്മാർ

2 0
Read Time:1 Minute, 52 Second

കല്ലാപ് പ്രീമിയർ ലീഗ്; ബി.എസ്.സി ബേക്കൂർ 2022ലെ ആദ്യ ചാമ്പ്യന്മാർ

ബന്തിയോട്: ജനുവരി 1,2,3 തീയതികളിലായി അട്ക്കയിലെ ഷാർജ ഗ്രൗണ്ടിൽ നടന്ന കല്ലാപ് പ്രീമിയർ ലീഗ് അണ്ടർ ആം ക്രിക്കറ്റ് മത്സരത്തിൽ ബി.എസ്.സി ബേക്കൂർ ഈ വർഷത്തെ ആദ്യ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായി.

തെരഞ്ഞെടുത്ത 14ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ ടൂർണമെന്റിൽ ചാമ്പ്യന്മാർക്ക് 30000രൂപ ക്യാഷ് പ്രൈസും അതിമനോഹരമായ ട്രോഫിയും , റണ്ണേഴ്സ് ടീമിന് 20000 ക്യാഷ് പ്രൈസും ട്രോഫിയും,സെക്കന്റ് റണ്ണേഴ്സിന് ട്രോഫിയും സമ്മാനിച്ചു.

ക്രിക്കറ്റിന്റെ ഈറ്റില്ലമെന്നറിയപ്പെടുത്ത അട്ക്കയിലെ ടൂർണമെന്റ് വീക്ഷിക്കാൻ ഷാർജ ഗ്രൗണ്ടിലേക്ക് ക്രിക്കറ്റ് പ്രേമികളുടെ ഒഴുക്കായിരുന്നു കണ്ടത്. 3ദിവസക്കാലം നീണ്ടു നിന്ന മത്സരങ്ങളിൽ എല്ലാ ടീമുകളും മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും ഒടുവിൽ സി.എസ്.സി പൈവളികയെ തോൽപ്പിച്ച് ബി എസ്.സി ബേക്കൂർ ചാമ്പ്യൻസ് പട്ടം കരസ്ഥമാക്കി. എ.സി.സി അട്ക്ക സെക്കന്റ് റണ്ണേഴ്സായി.

സമാപന ചടങ്ങിൽ മുഹമ്മദ് കല്ലാപ്, സത്താർ കെ.ജി,അബ്ദുല്ല ബി.എം.പി,അസീസ് ടിമ്പർ,ഖുറൈഷ് ന്യൂസ്റ്റാർ,സുബൈർ കെ.ടി,അസീസ് കെ.ജി തുടങ്ങിയവർ പങ്കെടുത്തു.

Happy
Happy
33 %
Sad
Sad
0 %
Excited
Excited
67 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!