“A3 HOME MART” ബന്തിയോട് പ്രവർത്തനമാരംഭിച്ചു;കെ.എസ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവഹിച്ചു

0 0
Read Time:2 Minute, 3 Second

A3 HOME MART ബന്തിയോട് പ്രവർത്തനമാരംഭിച്ചു;കെ.എസ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവഹിച്ചു

ബന്തിയോട് : ദിവസേന വികസന പാതയിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്ന ബന്തിയോട് ടൗണിൽ വീടുകളിലേക്കാവശ്യമായ കിച്ചൺ ഐറ്റംസ് ലഭ്യമാകുന്ന ” A3 HOME MART ” പ്രവർത്തനമാരംഭിച്ചു.
കെ.എസ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

ബന്തിയോട് കേരള ഗ്രാമീൺ ബാങ്കിന് മുൻവശമുള്ള യു.കെ ടവറിലാണ് സ്ഥാപനം പ്രവർത്തനമാരംഭിച്ചത്.

വീടുകൾ ആധുനിക സൗകര്യമുള്ളതാകുന്ന ഈ കാലത്ത് വീടിന്റെ കിച്ചണും സ്മാർട്ടാക്കാൻ വീടുകളിലേക്കാവശ്യമായ പാത്രങ്ങൾ,ക്ലീനിംഗ് എക്യുപ്മെന്റ്സ്,ഫൈബർ കസേരകൾ,കേക്ക് ഉണ്ടാക്കാനുള്ള ഉപകരണങ്ങൾ,പ്ലാസ്റ്റിക്,കുപ്പി പാത്രങ്ങൾ, ഡിന്നർ സെറ്റുകൾ,പുതിയ വീട് കൂടലിനാവശ്യമായ ഗിഫ്റ്റ് തുടങ്ങിയ നിരവധി സാധനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാകുന്ന രീതിയിലാണ് ” എ ത്രീ മാർട്ട് ” ഒരുക്കിയിരിക്കുന്നത്. അനവധി ബ്രാന്റുകളിൽ മികച്ച വിലയിൽ ഇവിടെ കിച്ചൺ വെയർ ജനങ്ങൾക്ക് ലഭിക്കുമെന്ന് മാനേജിംഗ് പാർട്ണർമാർ അറിയിച്ചു.
പഞ്ചായത്ത് മെമ്പർമാരായ റഷീദ ഹനീഫ് , ഉമ്പായി പെരിങ്കടി,അബ്ദുല്ല അത്തർ, മൊയ്തീൻ ഹാജി മൈസൂർ,മഹ്മൂദ് മാസ്റ്റർ, അബ്ദുല്ല,അബ്ദുൽ റഹ്മാൻ ഹാജി,ഉമർ അപ്പോളൊ ,ഹനീഫ്.കെ.കെ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!