വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടൽ; സർക്കാരിന് ഗവർണറുടെ ഭീഷണി

0 0
Read Time:2 Minute, 9 Second

വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടൽ; സർക്കാരിന് ഗവർണറുടെ ഭീഷണി

തിരുവനന്തപുരം: സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഒഴിയാന്‍ തയാറാണെന്നും ഗവര്‍ണര്‍ പറയുന്നു.സര്‍ക്കാരിന് നല്‍കിയ കത്തിലാണ് ഗവര്‍ണറുടെ ഭീഷണി.
വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടലെന്നും ഗവര്‍ണര്‍ പറഞ്ഞു. ചാന്‍സലര്‍ പദവിയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ മടികൂടാതെ അതില്‍ ഒപ്പിട്ടു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കടുത്ത പ്രതിഷേധമാണ് വിഷയത്തില്‍ ഗവര്‍ണര്‍ ഉയര്‍ത്തിയിരിക്കുന്നത്.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ഗവര്‍ണറും ഇത്തരത്തില്‍ അസാധാരണമായ ഒരു പ്രതിഷേധം നടത്തിയിട്ടില്ല. നേരത്തെ ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായത് മുതല്‍ പല വിഷയത്തിലും സര്‍ക്കാരുമായി ഇടഞ്ഞിരുന്നു. പൗരത്വ നിയമ വിഷയത്തിലുള്‍പ്പടെ ഈ വിയോജിപ്പ് കടുത്ത രീതിയില്‍ പുറത്തുവന്നിരുന്നു.
പക്ഷേ അടുത്തകാലത്തായി സര്‍ക്കാര്‍ ഗവര്‍ണറുമായി രമ്യതയില്‍ നില്‍ക്കുമ്ബോഴാണ് അപ്രതീക്ഷിതമായി ഗവര്‍ണര്‍ ഇത്തരത്തിലൊരു പ്രതിഷേധവുമായി രംഗത്ത് വന്നത്. എട്ടാം തീയതിയാണ് ഗവര്‍ണര്‍ സര്‍ക്കാരിന് ഇത്തരത്തില്‍ കത്തയച്ചത്.
കഴിഞ്ഞ ദിവസം കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം നല്‍കിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതടക്കമുള്ള സംഭവങ്ങള്‍ ഗവര്‍ണറെ പ്രകോപിച്ചെന്നാണ് സൂചന.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!