ഉന്നത സൈനികോദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നു വീണു; നാല് പേര്‍ മരിച്ചു, ബിപിന്‍ റാവതിന് ഗുരുതര പരുക്ക്

0 0
Read Time:2 Minute, 10 Second

ഉന്നത സൈനികോദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നു വീണു; നാല് പേര്‍ മരിച്ചു, ബിപിന്‍ റാവതിന് ഗുരുതര പരുക്ക്

നീലഗിരി : സംയുക്ത സൈനിക മേധാവി വിപിന്‍ റാവത് ഉള്‍പ്പെടെയുള്ള ഉന്നത സൈനികോദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നുവീണ് നാലുപേര്‍ മരിച്ചു.ബിപിന്‍ റാവതിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ക്കും പരുക്കേറ്റു. ഊട്ടി കൂനൂരിലെ കാട്ടേരി ഫാമിന് സമീപത്താണ് അപകടമുണ്ടായത്.
കോയമ്ബത്തൂരിലെ സുലൂര്‍ വ്യോമ കേന്ദ്രത്തില്‍ നിന്നും ഊട്ടിയിലെ സൈനിക കേന്ദ്രത്തിലേക്ക് പോയ എം ഐ 17വി5 ഹെലികോപ്ടറാണ് തകര്‍ന്നു വീണത്. വിപിന്‍ റാവതിന്റെ ഭാര്യയും സ്റ്റാഫും ഉള്‍പ്പെടെ ഹെലികോപ്ടറില്‍ 14 പേര്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. അപകടത്തെ കുറിച്ച്‌ അന്വേഷണത്തിന് ഇന്ത്യന്‍ വ്യോമസേന ഉത്തരവിട്ടു.
മോശം കാലാവസ്ഥയാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അന്തരീക്ഷത്തില്‍ കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നു. എന്നാല്‍, ഏത് പ്രതികൂല കാലാവസ്ഥയിലും സഞ്ചരിക്കാനാകുന്ന ഹെലികോപ്ടറാണിതെന്നാണ് വിവരം. അതിനാല്‍ മറ്റെന്തെങ്കിലും കാരണമാണോ അപകടത്തിനിടയാക്കിയതെന്ന കാര്യം അന്വേഷിച്ചു വരികയാണ്. കോയമ്ബത്തൂര്‍ വെല്ലിംഗ്ടണ്‍ സ്റ്റാഫ് കോളജില്‍ ഒരു പ്രഭാഷണത്തിനായി എത്തിയ ബിപിന്‍ റാവത് ഇവിടെ നിന്ന് ഊട്ടിയിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!