ഉപ്പള ഗവണ്മെന്റ് എൽ.പി സ്‌കൂളിലെ ഒന്നും രണ്ടും ക്ലാസിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി സ്കൂളിലെ പൂർവ്വവിദ്യർഥി ‘ഹനീഫ് ഗോൾഡ് കിംഗ്‌’ മാതൃകയായി

0 0
Read Time:1 Minute, 57 Second

ഉപ്പള ഗവണ്മെന്റ് എൽ.പി സ്‌കൂളിലെ ഒന്നും രണ്ടും ക്ലാസിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി സ്കൂളിലെ പൂർവ്വവിദ്യർഥി ‘ഹനീഫ് ഗോൾഡ് കിംഗ്‌’ മാതൃകയായി

ഉപ്പള : കോവിഡാനന്തരം 19 മാസത്തെ ഇടവേളക്ക് ശേഷം കേരള പിറവി ദിനത്തിൽ പുതിയ അധ്യയനത്തിലേക്ക് ചുവട് വെച്ചെത്തിയ വിദ്യാർത്ഥികളെ സ്വീകരിച്ചു കൊണ്ട് ഉപ്പള എൽ പി സ്ക്കൂൾ പ്രവേശനോത്സവം നടത്തി.
കോവിഡ് മഹാമാരിയുടെ ദുരിതം വിതച്ച ഇന്നലെകളിലെ ആശങ്കകൾക്കിടയിൽ വളരെ കരുതലോടെയാണ് വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നത്.
സാമൂഹിക അകലം പാലിച്ചും മാസ്ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും തെർമൽ സ്കാനിൽ മുഖം കാണിച്ചും ആഹ്ലാദത്തോടെ കടന്നെത്തിയ കുരുന്നുകളെ സ്വീകരിക്കാൻ ജനപ്രതിനിധികളും അധ്യാപകരും നിറ പുഞ്ചിരിയോടെ മുന്നിലുണ്ടായിരുന്നു.
അക്ഷരമുറ്റത്തേക്ക് കടന്ന് വന്ന കുട്ടികൾക്ക് നവ്യാനുഭുതി നൽകിയ പ്രവേശനോതസവം മനോ ഹരമാക്കി ചടങ്ങിൽ വെച്ച് പൂർവ്വവിദ്യർത്ഥി കൂടിയായ ‘ഹനീഫ് ഗോൾഡ് കിംഗ്‌’ആണ് ഒന്നും രണ്ടും ക്ലാസിലെ കുട്ടികൾക്കു ബാഗ് അടക്കമുള്ള പഠനഉപകരണങ്ങൾ നൽകിമാതൃകയായത്.
പ്രധാന അധ്യാപിക ശശികല ടീച്ചർ സ്വാഗതം പറഞ്ഞു.പി ടി എ അംഗം മുഹമ്മദ്‌ ഉപ്പള ഗേറ്റ്,
അദ്ധ്യാപകരായ രവീന്ദ്രൻ. പ്രേമ രാജൻ. അബൂബക്കർ സിദീഖ്, മാലതി റിഷാന തുടങ്ങിയർ സമ്പന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!