കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് ആറു കോടി രൂപയുടെ പ്രൊജക്റ്റ് സംസ്ഥാന ആരോഗ്യമന്ത്രിക്ക് സമർപ്പിച്ചു

കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് ആറു കോടി രൂപയുടെ പ്രൊജക്റ്റ് സംസ്ഥാന ആരോഗ്യമന്ത്രിക്ക് സമർപ്പിച്ചു

0 0
Read Time:2 Minute, 22 Second

തിരുവനന്തപുരം : കാസർകോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കുമ്പളയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ആറു കോടി പത്തു ലക്ഷം രൂപയുടെ പ്രോജക്ട് സമർപ്പിച്ചിരുന്നു കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി തുടർനടപടികൾക്കായി കാസറഗോഡ് വികസന അതോറിറ്റി സ്പെഷ്യൽ ഓഫിസർ ഇ. പി. രാജ്മോഹന് മുമ്പാകെയാണ് പ്രൊജക്ട് സമർപ്പിച്ചിരുന്നത് ഇതുമായി ബന്ദപെട്ടു ആരോഗ്യ മന്ത്രിയെ നേരിൽ കണ്ടു പ്രൊജക്റ്റ്‌ റിപ്പോർട്ടും നിവേതനവും എ. കെ. എം അഷ്‌റഫ്‌ എൻ എ നെല്ലിക്കുന്ന് സി എച് കുഞ്ഞമ്പു എന്നി എം എംഎൽ എ മാർ മുഖന്ദരം കാസറഗോഡ് ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് സി എ സൈമ. സ്റ്റാൻഡിങ് കമിറ്റി ചെയർമാൻമാരായ അഷ്‌റഫ്‌ കർള . സകീന അബ്ദുല്ല അംഗങ്ങളായ ഹനീഫ് പാറ ചെങ്കള. ജമീല അഹമ്മദ് എന്നിവർ ചേർന്നു സമർപ്പിച്ചു വർഷങ്ങൾ പഴക്കമുള്ള കെട്ടിടമാണ് ആരോഗ്യ കേന്ദ്രത്തിന് നിലവിൽ ഉള്ളത്. ദിവസവും നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന ഇവിടെ മുമ്പ് പ്രസവത്തിനും കിടത്തി ചികിത്സയ്ക്കും കൂടി നിരവധിയാളുകൾ എത്തിയിരുന്നു. നല്ലൊരു കെട്ടിടവും മറ്റു സൗകര്യങ്ങളും വരുന്നതോടു കൂടി കുമ്പളയുടെ മുഖച്ഛായ തന്നെമാറുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. തീരദേശ മേഖലയിലെ ആരോഗ്യ കാര്യങ്ങളിൽ സുപ്രധാന പങ്കുവഹിക്കുന്ന ഈ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ വികസനം ജനങ്ങളുടെ കാലങ്ങളായുള്ള സ്വപ്നമാണ്. ഈ സ്വപ്നപദ്ധതി യാധാർത്തിയ മാകുന്നത്തോടെ ആരോഗ്യ മേഖലയിൽ തുളുനാടിന്റെ വികസനകുത്തിപ്പിന് മുതൽകൂട്ടാവുകയുംചെയ്യും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!