ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​ക്കെ​തി​രെ പ്ര​തി​ഷേ​ധ ച​ക്ര​ങ്ങ​ളു​മാ​യി ‘ചേ​സൈ’​യി​ല്‍ കേ​ര​ളം ചുറ്റാൻ ​ഒ​മ്ബ​താം ക്ലാ​സു​കാ​ര​നും

ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​ക്കെ​തി​രെ പ്ര​തി​ഷേ​ധ ച​ക്ര​ങ്ങ​ളു​മാ​യി ‘ചേ​സൈ’​യി​ല്‍ കേ​ര​ളം ചുറ്റാൻ ​ഒ​മ്ബ​താം ക്ലാ​സു​കാ​ര​നും

0 0
Read Time:2 Minute, 54 Second

കാ​സ​ര്‍​കോ​ട്​: ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​ക്കെ​തി​രെ പ്ര​തി​ഷേ​ധ ച​ക്ര​ങ്ങ​ളു​മാ​യി ‘ചേ​സൈ’​യി​ല്‍ കേ​ര​ളം ചു​റ്റാ​ന്‍ പാ​ല​ക്കാ​ട്ടു​കാ​ര​ന്‍ ആ​ദി​ത്തും സം​ഘ​വും. ചേ​ത​ക്​ സ്​​കൂ​ട്ട​റി​െന്‍റ മു​ന്‍​ഭാ​ഗ​വും സൈ​ക്കി​ളി​െന്‍റ പി​ന്‍​ഭാ​ഗ​വും ചേ​ര്‍​ത്തു​ണ്ടാ​ക്കി​യ ‘ചേ​സൈ’​യി​ലാ​ണ്​ ​ഒ​മ്ബ​താം ക്ലാ​സു​കാ​ര​ന്‍ ആ​ദി​ത്തി​െന്‍റ കേ​ര​ള​യാ​ത്ര. ഇ​ല​ക്​​ട്രി​ക്​ മോ​േ​ട്ടാ​ര്‍ ഇ​ണ​ക്കി​ച്ചേ​ര്‍​ത്ത ഇൗ ​സൈ​ക്കി​ള്‍ പെ​ഡ​ല്‍ ചെ​യ്യാ​തെ 50 കി.​മീ ദൂ​രം സ​ഞ്ച​രി​ക്കും.
ഒ​രു മാ​സ​ത്തി​ന​ടു​ത്ത്​ സ​മ​യ​മെ​ടു​ത്ത്​ 8000 രൂ​പ ചെ​ല​വി​ല്‍ സ്വ​ന്ത​മാ​യു​ണ്ടാ​ക്കി​യ ചേ​സൈ​യി​ല്‍ കേ​ര​ളം ചു​റ്റ​ണ​െ​മ​ന്ന ആ​ഗ്ര​ഹ​വു​മാ​യി ന​ട​ക്കു​േ​മ്ബാ​ഴാ​ണ്​ മ​റ്റൊ​രു യാ​ത്ര​ക്കി​ടെ​ കോ​ഴി​ക്കോ​ട്ടു​കാ​രാ​യ പ്ല​സ്​ വ​ണ്‍ വി​ദ്യാ​ര്‍​ഥി ഹ​ബി​ന്‍ മോ​ഹ​ന്‍, ന​ഴ്​​സി​ങ്​ ര​ണ്ടാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി സി.
​അ​മ​ല്‍ എ​ന്നി​വ​രെ ക​ണ്ടു​മു​ട്ടി​യ​ത്. സ​മാ​ന ചി​ന്താ​ഗ​തി​യും ആ​ഗ്ര​ഹ​വു​മു​ള്ള ര​ണ്ടു ചേ​ട്ട​ന്മാ​രെ കി​ട്ടി​യ​പ്പോ​ള്‍ കേ​ര​ള യാ​ത്ര​യെ കു​റി​ച്ചാ​യി ച​ര്‍​ച്ച​ക​ള്‍.
മു​മ്ബ്​ കാ​സ​ര്‍​കോ​ട്​-​ക​ന്യാ​കു​മാ​രി യാ​ത്ര ന​ട​ത്തി​യ​വ​രെ ബ​ന്ധ​െ​പ്പ​ട്ട്​ കാ​ര്യ​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കി​യ​ശേ​ഷം തീ​യ​തി തീ​രു​മാ​നി​ച്ചു കാ​സ​ര്‍​കോ​െ​ട​ത്തു​ക​യാ​യി​രു​ന്നു. ആ​ദി​ത്ത്​ ചേ​സൈ​യി​ലും സു​ഹൃ​ത്തു​ക്ക​ള്‍ സാ​ധാ​ര​ണ ഗി​യ​ര്‍ സൈ​ക്കി​ളു​ക​ളി​ലു​മാ​ണ്​ അ​ത്യു​ത്ത​ര ദേ​ശ​ത്തു​നി​ന്ന്​ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ത​ല​സ്ഥാ​ന​ത്തേ​ക്ക്​ യാ​ത്ര തി​രി​ച്ച​ത്. ആ​ദ്യ​ദി​നം 100കി.​മീ ദൂ​രം സ​ഞ്ച​രി​ച്ച്‌​ ക​ണ്ണൂ​രി​ല്‍ യാ​ത്ര അ​വ​സാ​നി​പ്പി​ച്ച​താ​യി ആ​ദി​ത്ത്​ ‘മാ​ധ്യ​മ’​േ​ത്താ​ട്​ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്​​ച വ​യ​നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കും. തു​ട​ര്‍​ന്ന്​ കോ​ഴി​ക്കോ​ട്​ വ​ഴി യാ​ത്ര തു​ട​രു​മെ​ന്നും ആ​ദി​ത്ത്​ പ​റ​ഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!