തിരുവനന്തപുരം: കൊവിഡ് കാരണം നിരോധിത മേഖലയായി പ്രഖ്യാപിച്ച ശംഖുംമുഖം സാഗരകന്യക പാര്‍ക്കില്‍
കടന്നുകയറിയത് ചോദ്യം ചെയ്‌ത സുരക്ഷാ ജീവനക്കാരന് ക്രൂര മര്‍ദ്ദനം. പാര്‍ക്കിലെ ജീവനക്കാരനായ കണ്ണാന്തുറ സ്വദേശി ജോണ്‍സനെയാണ് യുവാവ് അടിച്ച് അവശനാക്കിയത്. ഇന്നലെ വൈകിട്ട് 4നാണ് സംഭവം.
144 നിലനില്‍ക്കുന്നതിനാല്‍ പ്രവേശനമില്ലാതിരുന്ന പാര്‍ക്കിലേക്ക് രണ്ടു സ്ത്രീകള്‍ക്കൊപ്പമെത്തിയ യുവാവിനെ ജോണ്‍സണ്‍ തടഞ്ഞു. ഇന്നു മുതലേ പ്രവേശനമുള്ളൂവെന്നും മടങ്ങിപ്പോകണമെന്നും അറിയിച്ചു. പ്രകോപിതനായ യുവാവ് അസഭ്യവര്‍ഷത്തിന് പിന്നാലെ ജോണ്‍സനെ മുഖത്തടിച്ച് വീഴ്ത്തി. പലതവണ മുഷ്ടിചുരുട്ടി മുഖത്ത് ആഞ്ഞിടിച്ചു. യുവാവിനൊപ്പം വന്ന സ്ത്രീകള്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ പിന്‍മാറിയില്ലെന്ന് ജോണ്‍സണ്‍ പറഞ്ഞു.
ഇതിന് ശേഷം ഓട്ടോറിക്ഷയില്‍ ഇയാള്‍ രക്ഷപ്പെട്ടു. ചികിത്സ തേടിയ ജോണ്‍സണ്‍ വലിയതുറ പൊലീസില്‍ പരാതി നല്‍കി.
1.ശംഖുംമുഖം സാഗര കന്യക പാര്‍ക്കില്‍ നിരോധനം ലംഘിച്ച് എത്തിയ യുവാവ് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിക്കുന്നു.
2 യുവാവിന്റെ കൂടെവന്ന യുവതികള്‍ തടയാന്‍ ശ്രമിച്ചിട്ടും പിന്‍മാറാതെ മര്‍ദ്ദനം തുടരുന്നു