ഹൊസങ്കടി: മഞ്ചേശ്വരം താലൂക്ക് കേരള ഭരണ ഭാഷാ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ഹൊസങ്കടി കെ.എസ്. ടി.എ. ഭവനിൽ വെച്ചു കേരള പിറവി ദിനം ആചരിച്ചു.
പ്രസിഡന്റ് എം. കെ. അലി മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീസ് ഹാജി ഉദ്ഘാടനം ചെയ്തു. വിനായകൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. കുട്ടിയാനം മുഹമ്മദ് കുഞ്ഞി മുഖ്യ പ്രഭാഷണം നടത്തി. സത്യൻ സി. ഉപ്പള ,ഹമീദ് കോസ്മോസ് മൊയിദിനബ്ബ, ഓനന്ത അബ്ബാസ്, അബ്ദുല്ല കജ തുടങ്ങിയവർ സംസാരിച്ചു. മഞ്ചേശ്വരം എ. ഇ. ഒ. എസ്. ദിനേശൻ അ വാർഡ് വിതരണം ചെയ്തു.ഓ.എം.റഷീദ് നന്ദി പറഞ്ഞു. മഞ്ചേശ്വരം താലൂക്കിലെ വിദ്യാലയങ്ങളിൽ മലയാളം ഭാഷാ പഠനം ഉറപ്പു വരുത്താൻ കൂട്ടായ സജീവ പ്രവർത്തനം തുടരണമെന്നും യോഗം അഭിപ്രാപ്പെട്ടു.സബ് ജില്ലയിലെ സ്കൂളുകളിൽ നിന്നും പത്താം ക്ലാസ്സിൽ മലയാളത്തിൽ കൂടുതൽ മാർക്ക് വാങ്ങിയ പത്തൊൻപത് വിദ്യാർത്ഥികൾക്കാണ് ട്രോഫിയും, ക്യാഷ് അവാർഡും വിതരണം ചെയ്തത്.