പ്രവാസികൾക്കുൾപ്പെടെ അഞ്ച് ലക്ഷം റിയാൽ നൽകാൻ തീരുമാനം;  കോവിഡ് വ്യാപനം നൽകിയ തിരിച്ചടിയിൽ നിന്ന് കരകയറാൻ ആശ്വാസമേകി അറബ് രാഷ്ട്രം

പ്രവാസികൾക്കുൾപ്പെടെ അഞ്ച് ലക്ഷം റിയാൽ നൽകാൻ തീരുമാനം; കോവിഡ് വ്യാപനം നൽകിയ തിരിച്ചടിയിൽ നിന്ന് കരകയറാൻ ആശ്വാസമേകി അറബ് രാഷ്ട്രം

0 0
Read Time:1 Minute, 54 Second

കൊറോണ വ്യാപനം നല്‍കിയ തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ പ്രവാസികള്‍ക്ക് ആശ്വാസവാക്കുമായി അറബ് രാഷ്ട്രം. ഏറെ ആശ്വാസകരമായ ഒരു വാര്‍ത്തയാണ് പുറത്തേക്ക് വരുന്നത്. നമ്മുടെ സര്‍ക്കാര്‍ പ്രവാസികള്‍ക്കായി എന്ത് ചെയ്യും എന്ന് കാത്തിരിക്കേണ്ട അവസ്ഥ. എന്നാല്‍ സൗദി അത് പ്രാവര്‍ത്തികമാക്കാന്‍ പോകുന്നു. സൗദിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും കുടുംബത്തിന് അഞ്ച് ലക്ഷം റിയാല്‍ വീതം നല്‍കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സൗദി സല്‍മാന്‍ രാജാവാണ് മന്ത്രിസഭാ യോഗത്തിന് ശേഷം തീരുമാനം പ്രഖ്യാപിച്ചത്.

അതേസമയം സര്‍ക്കാര്‍ – സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിനിടെ കോവിഡ് ബാധിച്ച്‌ മരിച്ചവരെല്ലാം ആനുകൂല്യത്തിന് അര്‍ഹരായിരിക്കുന്നതാണ്.

മരണപ്പെട്ട മലയാളി ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആനുകൂല്യം ലഭിക്കുന്നതാണ്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്ബോള്‍ ഒരു കോടിയോളം അതായത് 98,70,000 രൂപ വരുന്നതാണ് അഞ്ചു ലക്ഷം റിയാല്‍. സൗദിയുടെ വാര്‍ത്താ വിതരണ മന്ത്രി മാജിദ് അല്‍ ഖസ്ബിയാണ് തീരുമാനം അറിയിച്ചത്. സൗദിയില്‍ കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത മാര്‍ച്ചു മുതല്‍ മരണപ്പെട്ട എല്ലാവര്‍ക്കും ആനുകൂല്യം ലഭിക്കുന്നതാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!