മംഗളൂരു: കൊവിഡും ലോക്ക് ഡൗണും നല്‍കിയ വറുതിയില്‍ നിന്നും മത്സ്യബന്ധന മേഖല കരകയറി തുടങ്ങിയതേയുള്ളു. ഇന്നലെ മംഗളൂരുവിലെ മാല്‍പെ തീരത്ത് ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളിയെ കടലമ്മ അറിഞ്ഞ് കനിയുകയായിരുന്നു. നാഗസിദ്ധി എന്ന ബോട്ടില്‍ പോയ സുഭാഷ് സൈനനാണ് രണ്ട് കൂറ്റന്‍ തിരണ്ടികളെ ലഭിച്ചത്.
750, 250 കിലോ ഭാരമുള്ളതായിരുന്നു ലഭിച്ച തിരണ്ടികള്‍.
തീരത്തെത്തിച്ച മത്സ്യങ്ങളെ കൂറ്റന്‍ ക്രയിനിന്റെ സഹായത്തോടെയാണ് ട്രക്കില്‍ കയറ്റി അയച്ചത്. ഭീമന്‍ മത്സ്യങ്ങളെ കാണുവാന്‍ ദൂരനാട്ടില്‍ നിന്നുപോലും ആള്‍ക്കൂട്ടം തടിച്ചു കൂടി, സമൂഹ മാദ്ധ്യമങ്ങളിലും മത്സ്യങ്ങളുടെ ചിത്രങ്ങളും വീഡിയോയും നിമിഷ നേരം കൊണ്ട് വൈറലായി മാറുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ തീരത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ 1200 കിലോ ഭാരമുള്ള തിരണ്ടിയെ ലഭിച്ചിരുന്നു. കിലോയ്ക്ക് 400 രൂപയോളം വിലയ്ക്കാണ് രുചികരമായ തിരണ്ടി മത്സ്യത്തിന് ബംഗളൂരുവില്‍ ലഭിക്കുന്നത്.

മംഗളുരുവിൽ കടലമ്മ സമ്മാനിച്ച ഭീമന്‍ തിരണ്ടികളെ ട്രക്കില്‍ കയറ്റിയത് കൂറ്റന്‍ ക്രയിന്‍ ഉപയോഗിച്ച്, ഒറ്റക്കൊയ്ത്തില്‍ മത്സ്യത്തൊഴിലാളിക്ക് ലഭിച്ചത് ലക്ഷങ്ങള്‍
Read Time:1 Minute, 31 Second